ലവ് ഉത്തർപ്രദേശ് മിഷണറി കോൺഫറൻസ് സമാപിച്ചു
ഉത്തർപ്രദേശിലെ സഭകളുടെ ആത്മീക ഉയർച്ചക്കും ശക്തീകരണത്തിനുമായി ബി.എം.ഐ മിഷൻസിന്റെ നേതൃത്വത്തിൽ നവംബർ 14-16 വരെ മൊറാദാബാദിൽ നടത്തപ്പെട്ട പാസ്റ്റേഴ്സ് & മിഷണറി കോൺഫറൻസ് സമാപിച്ചു. ബി.എം.ഐ മിഷൻസ് ടീം ഡയറക്ടർ Pr. ജസ്റ്റിൻ ഹാരിസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ Pr. റോബിൻ വർഗ്ഗീസ് പഞ്ചാബ് , Pr. സാംസൺ ബാംഗ്ളൂർ, Pr.സുനിൽ ജോയൽ ഷാർജ എന്നീ ദൈവദാസൻമാരെ കൂടാതെ ടീമിൻ്റെ ട്രെയിനിംഗ് സെൻ്ററിലെ അദ്ധ്യാപകരും ശുശ്രൂഷിക്കുവാനിടയായി. യു.പിയിലെ എല്ലാ ജില്ലകളിൽ നിന്നും ഓരോ മിഷണറിമാരുൾപ്പെടെ നൂറിലധികം പേർ സംബന്ധിച്ചു.