മലയാളി പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ

യുകെയിലെ മലയാളി പെന്തെകോസ്തു പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ മലയാളി പെന്തെക്കോസ്തൽ അസ്സോസി യേഷൻ (എം പി എ യൂ കെ) 19 മത്‌ നാഷണൽ കോൺഫ്രൻസ് ഏപ്രിൽ 15,16 തീയതികളിൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ നടക്കും

Mar 26, 2022 - 02:08
 0
മലയാളി പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ

യുകെയിലെ മലയാളി പെന്തെകോസ്തു പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ മലയാളി പെന്തെക്കോസ്തൽ അസ്സോസി യേഷൻ (എം പി എ യൂ കെ) 19 മത്‌ നാഷണൽ കോൺഫ്രൻസ് ഏപ്രിൽ 15,16 തീയതികളിൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ നടക്കും.

എം പി എ യൂ കെ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ. തോമസ് കുമളി മുഖ്യ പ്രസംഗകനായിരിക്കും. ഗാന ശുശ്രുഷകൾക്ക് യൂ കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എം പി എ ക്വയറിനൊപ്പം ഗസ്റ്റ് വർഷിപ്പ് ലീഡറായി ബ്രദർ ജോയൽ പടവത്തും നേതൃത്വം നൽകും. സഹോദരിമാരുടെ പ്രത്യേക സമ്മേളനത്തിൽ സിസ്റ്റർ ദേവാ രാജൻ (യൂ കെ), യുവജനങ്ങൾക്കുള്ള മീറ്റിംഗിൽ ഇവാഞ്ചലിസ്റ്റ്‌ ആരോൺ നായകം എന്നിവർ പ്രസംഗിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന ഈ വർഷത്തെ മീറ്റിംഗ് രാവിലെ 10:30 മുതൽ രാത്രി 8 മണി വരെ മൂന്ന് വ്യത്യസ്ത സെക്ഷനുകളിലായി നടക്കുമെന്ന് എം പി എ യു കെ സെക്രട്ടറി പാസ്റ്റർ വിൽ‌സൺ എബ്രഹാം അറിയിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ സജി മാത്യു, ട്രഷറർ പാസ്റ്റർ ജീ സാമുവേൽ എന്നിവർ നേതൃത്വം നൽകും.