സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം കുറിച്ച് കൊണ്ട് മല്ലപ്പള്ളി സെന്റർ പി. വൈ പി. എ

നൂതന കർമ്മ പദ്ധതികളുമായി മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ. കീഴ്‌വയ്പ്പൂര് പോലീസ് സ്റ്റേഷൻ പരിസരങ്ങൾ വൃത്തിയാക്കി.

Oct 3, 2022 - 17:16
Oct 26, 2022 - 06:37
 0
സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം കുറിച്ച് കൊണ്ട് മല്ലപ്പള്ളി സെന്റർ പി. വൈ പി. എ

കർമ്മ പദ്ധതികളുമായി മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ. കീഴ്‌വയ്പ്പൂര് പോലീസ് സ്റ്റേഷൻ പരിസരങ്ങൾ വൃത്തിയാക്കി.മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി ചാക്കോ പി. വൈ. പി. എ പ്രവർത്തകരെ പ്രാർത്ഥിച്ചയച്ചു.മല്ലപ്പള്ളി സെന്റർ സെക്രട്ടറി പാസ്റ്റർ എബ്രഹാം ഫിലിപ്പ് സ്റ്റേഷനിലെ പ്രവർത്തങ്ങൾ പ്രാർത്ഥിച്ചു ആരംഭം കുറിച്ചു .

.

പി. വൈ. പി. എ (PYPA)മുൻ നിര പ്രവർത്തകർ ശുചീകരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേഷൻ സി. ഐ വിപിൻ ഗോപിനാഥ്, എസ്. ഐ മാരായ ജയകൃഷ്‌ണൻ, സുരേന്ദ്രൻ, എ. എസ്. ഐ. മാരായ അജു. കെ. അലി,ഉണ്ണികൃഷ്ണൻ കെ. എസ്, സ്റ്റേഷൻ സി. പി.ഒ മാരായ വിനോദ് കുമാർ,അൻസീം എന്നിവർ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകി.ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻയുവാക്കൾ അലസത കാണിക്കുന്ന ഈ കാലഘട്ടത്തിൽ മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് നന്ദി പ്രകാശനത്തിൽ എസ്. ഐ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

.

സേവന പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ പോലീസ് അധികാരികളോടുള്ള നന്ദിയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകുമെന്നും പി. വൈ. പി. എ.ക്കു വേണ്ടി വൈസ് പ്രസിഡന്റ്‌ സാജൻ എബ്രഹാം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow