ഇന്തോനേഷ്യയില്‍ ബൈബിള്‍ സത്യവിരുദ്ധമെന്ന് പ്രസംഗിച്ച മുസ്ലീം പണ്ഡിതനു 5 മാസം തടവ് ശിക്ഷ

ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അറസ്റ്റിലായ മുസ്ലീം പണ്ഡിതനു അഞ്ചു മാസം തടവും 3600 ഡോളർ പിഴയും. 2006-ല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത മുഹമ്മദ്‌ യഹ്യ വലോണിയാണ് ബൈബിൾ സത്യവിരുദ്ധമാണെന്നും കെട്ടച്ചമച്ചതാണെന്നും ഉള്‍പ്പെടെ നിരവധി വിശ്വാസ അവഹേളന പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ തടങ്കലിലായിരിക്കുന്നത്.

Jan 20, 2022 - 00:14
 0

ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അറസ്റ്റിലായ മുസ്ലീം പണ്ഡിതനു അഞ്ചു മാസം തടവും 3600 ഡോളർ പിഴയും. 2006-ല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത മുഹമ്മദ്‌ യഹ്യ വലോണിയാണ് ബൈബിൾ സത്യവിരുദ്ധമാണെന്നും കെട്ടച്ചമച്ചതാണെന്നും ഉള്‍പ്പെടെ നിരവധി വിശ്വാസ അവഹേളന പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ തടങ്കലിലായിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 11നാണു സൗത്ത് ജക്കാർത്ത കോടതി വിധി പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വലോണിയേകുറിച്ചുള്ള പരാതി ഫയല്‍ ചെയ്തതെന്നു പോലീസ് ഔദ്യോഗിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ റുസ്ദി ഹാര്‍ട്ടോണോ അറിയിച്ചു. അതേസമയം, വലോനിക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് കത്തോലിക്കാ നേതാവും അഭിഭാഷക സംഘടനാ ചെയർമാനുമായി പെട് സെലസ്റ്റിനസ് കുറ്റപ്പെടുത്തി. ഓഗസ്റ്റ് മുതൽ റിമാൻഡിലുള്ള വലോനിക്ക് അധികം താമസിയാതെ പുറത്തിറങ്ങാനാകുമെന്നും സൂചനയുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0