ഐ.പി.സി യു.എ.ഇ റീജിയൻ സോദരീ സമാജത്തിന് പുതിയ ഭാരവാഹികൾ

Oct 1, 2022 - 14:58
Oct 1, 2022 - 15:11
 0

ഐ.പി.സി യു.എ.ഇ റീജിയൻ സോദരീ സമാജത്തിന്റെ 2022-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022സെപ്റ്റംബർ 26 നു ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.


പ്രസിഡന്റ് സിസ്റ്റർ ബിനു തോമസ് ,വൈസ് പ്രസിഡന്റ് സിസ്റ്റർ ഹാമലിൻ സൈമൺ , സെക്രട്ടറി സിസ്റ്റർ സൂസൻ വർഗീസ്, ജോ. സെക്രട്ടറി സിസ്റ്റർ മിനി ജീമോൻ, ട്രഷറർ സിസ്റ്റർ ഗ്ലൊറി ജിനു ,
ജോ. ട്രഷറർ സിസ്റ്റർ ജയാ വർഗീസ്, ഓഡിറ്റർ സിസ്റ്റർ ജിൻസി മാത്യു, സ്പെഷ്യൽ ഇൻവെയ്റ്റീ സിസ്റ്റർ. മേഴ്സി വിൽസൺ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. പാസ്റ്റർ വിൽസൺ ജോസഫ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സൈമൺ ചാക്കോയും സന്നിഹിതനായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0