സാമൂഹ്യ തിന്മകൾക്കെതിരെ കേരള യാത്രയുമായി ന്യൂ ഇന്ത്യാ ദൈവസഭ

Feb 10, 2023 - 19:37
Feb 10, 2023 - 21:12
 0
സാമൂഹ്യ തിന്മകൾക്കെതിരെ കേരള യാത്രയുമായി ന്യൂ ഇന്ത്യാ ദൈവസഭ

വർദ്ധിച്ചു വരുന്ന സാമൂഹിക തിൻമകൾക്കും വിപത്തിനും ലഹരിക്കും എതിരെ ന്യൂ ഇന്ത്യാ ദൈവസഭ (NICOG) മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ   ഫെബ്രുവരി 15 ബുധൻ മുതൽ മാർച്ച് 4 ശനി വരെ കേരള യാത്ര നടത്തും.

ഫെബ്രുവരി 15 ബുധൻ രാവിലെ 9 മണിക്ക് കാസർഗോഡ് നിന്നും ആരംഭിക്കുന്ന കേരള യാത്ര മാർച്ച് 4 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും. സമാപന സമ്മേളനം വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ആയിരിക്കും.

സന്ദേശ യാത്ര കടന്നുപോകുന്ന പതിനാല്  ജില്ലകളിലും സഭകളുടെ നേതൃത്വത്തിൽ സുവിശേഷ പ്രവർത്തകരും വിശ്വാസ സമൂഹവും വൈപിസിഎ , സണ്ടേസ്ക്കൂൾ പ്രവർത്തകരും യുവജനങ്ങളും പങ്കെടുക്കും.

കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാരായ പാസ്റ്റർ എബ്രഹാം തോമസ് നിലമ്പൂർ, പാസ്റ്റർ ബിജു സി.എക്സ്  ഫോർട്ട് കൊച്ചി തുടങ്ങിയവർ നേതൃത്വം വഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow