ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിനു പുതിയ നേതൃത്വം

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റർ പി. എം. ചെറിയാൻ (പ്രസിഡന്റ്‌), പാസ്റ്റർ കെ. എം. വർഗീസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ. കെ. എ. മാത്യു(സെക്രട്ടറി), ബ്രദർ. വർഗീസ് എബ്രഹാം (ജോയിന്റ് സെക്രട്ടറി ), ബ്രദർ. എം. സി. വർഗീസ് (ട്രെഷറാർ ), എന്നിവരടങ്ങുന്ന 24 അംഗ കമ്മറ്റിയേയും ജനറൽ കൌൺസിലിലേക്കുള്ള മെംബേർസിനെയും തെരഞ്ഞെടുത്തു.

Oct 25, 2022 - 15:48
Oct 26, 2022 - 05:55
 0
ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിനു പുതിയ നേതൃത്വം

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.  പാസ്റ്റർ പി. എം. ചെറിയാൻ (പ്രസിഡന്റ്‌), പാസ്റ്റർ കെ. എം. വർഗീസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ. കെ. എ. മാത്യു(സെക്രട്ടറി), ബ്രദർ. വർഗീസ് എബ്രഹാം (ജോയിന്റ് സെക്രട്ടറി ), ബ്രദർ. എം. സി. വർഗീസ് (ട്രെഷറാർ ), എന്നിവരടങ്ങുന്ന 24 അംഗ കമ്മറ്റിയേയും ജനറൽ കൌൺസിലിലേക്കുള്ള മെംബേർസിനെയും തെരഞ്ഞെടുത്തു.

കഴിഞ്ഞ 20 വർഷം ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിനെ നയിച്ച പാ:പി ജോയി ഒഴിഞ്ഞ ഒഴിവിൽ ആണ് പ്രസിഡന്റ്‌ ആയി പാസ്റ്റർ പി. എം. ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടത് .ഐ പി സി പൂനെ ഡിസ്ട്രിക്ട് ശുശ്രൂഷകനും കോട്ടയം സ്വദേശിയുമാണ്. 36 വർഷമായി പൂനെ കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. പാസ്റ്റർ കെ എം വർഗീസ് ഐപിസി താനെ ഡിസ്ട്രിക്ടിന്റെ ചുമതല വഹിക്കുന്നു. തിരുവല്ല നിരണം സ്വദേശിയാണ്. പാസ്റ്റർ കെ ഏ മാത്യു ഐപിസി വെസ്റ്റ് ഡിസ്ട്രിക്ടിന്റെ ചുമതല വഹിക്കുന്നു. കോഴിക്കോട് മീൻമുട്ടി സ്വദേശിയാണ്. ട്രെഷറാർ ബ്രദർ എം. സി. വർഗീസ് പത്തനം തിട്ട സ്വദേശിയും മുംബൈ ഉല്ലാസ് നഗർ സഭാ വിശ്വാസിയുമാണ്.