ഏകദിന പാസ്റ്റേഴ്സ് – ഫാമിലി സെമിനാർ വയനാട്ടിൽ നവംബർ 21 ന്
ആദ്ധ്യാത്മിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ കിംഗ്ഡം വോയ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് വരെ സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ഹാളിൽ
ആദ്ധ്യാത്മിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ കിംഗ്ഡം വോയ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് വരെ സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ഹാളിൽ സെമിനാർ നടക്കും.
കിങ്ങ്ഡം വോയിസ് മിനിസ്ട്രീസിൻ്റെ പ്രസിഡണ്ട് ഡോ.സാബു വർഗ്ഗീസ്, പാസ്റ്റർമാരായ ബാബു ചെറിയാൻ, അനീഷ് കാവാലം തുടങ്ങിയവർ സെഷനുകൾ നയിക്കും. ബത്തേരി എ.ജി ക്വയർ ഗാ നങ്ങൾ ആലപിക്കും. പാസ്റ്റർമാരായ സിജു സ്കറിയ, കെ.ജെ.ജോബ്, തോമസ് തോമസ് , ഇ.വി. ജോൺ, അനീഷ് എം.ഐപ്പ്, വി.സി. ജേക്കബ്ബ് എന്നിവർ സംഘാടക സമിതി അംഗങ്ങളായി പ്രവർത്തിക്കുന്നു. പങ്കെടുക്കുന്നവർക്കുള്ള യാത്രാ – ഭക്ഷണക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ ഫോൺവഴി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 കുടുംബങ്ങൾക്ക് മാത്രമാണ് പ്രവേശനം.