പി.വൈ.പി.എ  ഇനി വെസ്റ്റ്‌ ബംഗാളിലും

Jun 18, 2024 - 11:28
 0
പി.വൈ.പി.എ  ഇനി വെസ്റ്റ്‌ ബംഗാളിലും

ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി “Saved to serve” എന്ന ആത്മ വാക്യത്തോടെ ആരംഭിച്ച പി.വൈ.പി.എ യുടെ (PYPA) പ്രവർത്തന ഫലമായി നിരവധി യുവജനങ്ങൾ ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിക്കുന്നതിനും, ദൈവം നൽകിയ കഴിവുകളെ തുറിച്ചറിയുന്നതിനും, ആത്മീയ ശുശ്രൂഷകൾക്ക് സമർപ്പിതരാകുന്നതിനും, ആത്മീയ നേതൃത്വ പാടവമുള്ളവരായി മാറുന്നതിനും കാരണമായെന്നത് വിസ്മരിക്കുവാനാവില്ല.
    
വെസ്റ്റ് ബംഗാളിൽ ഏകദേശം നൂറോളം സഭകളുമായി ഐ പി സി യുടെ പ്രവർത്തനങ്ങൾ സുശക്തമായി മുന്നോട്ടു പോകുന്ന വേളയിലും യുവജങ്ങൾക്കു വേണ്ടി നാളിതുവരെയും പി വൈ പി എ യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനായിരുന്നില്ല.  നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി 
ദൈവകൃപയാൽ ജൂൺ 17 നു ഐ പി സി കൊൽക്കത്ത സഭാ ഹാളിൽ വച്ചു പി.വൈ.പി.എ  (PYPA)  യുടെ   പ്രവർത്തന ഉദ്ഘാടനവും ഏകദിന യുവജന സംഗമവും നടത്തപ്പെട്ടു 

ഐപിസി പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ  പി.വൈ.പി.എ  (PYPA)  യുടെ   പ്രവർത്തന  ഉദ്ഘാടനം നിർവഹിച്ച  യോഗത്തിൽ  പാസ്റ്റർ വിജയ് കുര്യൻ, എലിസബത്ത് വി കോശി എന്നിവർ സെഷനുകളിൽ  ദൈവ വചനം പ്രസംഗിച്ചു.

പിവൈപിഎ, പശ്ചിമ ബംഗാൾ സ്റ്റേറ്റ്  പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജോമോൻ സ്കറിയ - പ്രസിഡൻ്റ് , പാസ്റ്റർ രാജേഷ് ആചാര്യ - വൈസ് പ്രസിഡൻ്റ് , പാസ്റ്റർ ഗൗർ പത്ര  - സെക്രട്ടറി എന്നിവർ നേതൃത്വം നൽകുന്നു.

പശ്ചിമ ബംഗാളിലെ പി.വൈ.പി.എ  (PYPA)  യുടെ പ്രവർത്തനങ്ങളെ ഓർത്തു പ്രാർത്ഥിക്കുക