നിർബന്ധിത മതപരിവർത്തനത്തിനു വിധേയയായ പാകിസ്ഥാൻ ക്രിസ്ത്യൻ പെൺകുട്ടി മോചിതയായി

പാകിസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ പോകാമെന്ന് സിന്ധ്പ്രവിശ്യാ കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പതിമൂന്നുകാരിയായ ആർസുരാജ എന്ന പാകിസ്ഥാൻ ക്രിസ്ത്യൻ പെൺകുട്ടിയെ നാല്പത്തിനാലു വയസ്സുള്ള അസ്ഹർ അലി എന്നയാൾ

Dec 29, 2021 - 19:15
 0

പാകിസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ പോകാമെന്ന് സിന്ധ്പ്രവിശ്യാ കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പതിമൂന്നുകാരിയായ ആർസുരാജ എന്ന പാകിസ്ഥാൻ ക്രിസ്ത്യൻ പെൺകുട്ടിയെ നാല്പത്തിനാലു വയസ്സുള്ള അസ്ഹർ അലി എന്നയാൾ തട്ടിക്കൊണ്ടുപോയത്.നിർബന്ധിതമായി ഇസ്‌ലാമിലേക്ക് മതം മാറ്റിയശേഷം പെൺകുട്ടിയെ അസ്ഹർ വിവാഹം ചെയ്തിരുന്നു

സംഭവം അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുകയും സാമൂഹിക പ്രവർത്തകർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരം ഒരുവർഷമായി പാനാഗായിലെ സർക്കാർ അഭയകേന്ദ്രത്തിൽ ആയിരുന്നു ആർസു.

ആർസുവിൻ്റെ കുടുംബം കോടതിയിൽ അപ്പീൽ നൽകിയത് പരിഗണിച്ച് ഡിസംബർ 22ന് കേസ് വിചാരണയ്ക്ക് എടുത്തു. ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്തതു സ്വന്തം ഇഷ്ടപ്രകാരം അല്ലെന്നും മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമുണ്ടെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിയായി ആർസു അറിയിച്ചു. മാതാപിതാക്കളും മകളെ വീട്ടിലേക്ക് സ്വാഗതം ചെയ്തു.

വിചാരണയ്ക്കു ശേഷം ആർസു രാജക്ക് മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോകാം എന്ന് കോടതി ഉത്തരവിട്ടു. ‘ക്രിസ്ത്യൻ പീപ്പിൾസ് അലയൻസ്’ പ്രസിഡണ്ട് ദിലാവർ ഭട്ടി കോടതിവിധിയെ സ്വാഗതം ചെയ്തു. അഭിഭാഷകരുടെയും സാമൂഹിക പ്രവർത്തകരുടെയും നിയമപോരാട്ടത്തിൻ്റെ വിജയമാണ് ആർ സുവിൻ്റെ മോചനം.

പാകിസ്ഥാനിൽ ഓരോ വർഷവും നിരവധി ക്രിസ്ത്യൻ പെൺകുട്ടികൾ നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും വേണ്ടി തട്ടിക്കൊണ്ടുപോകലിനു വിധേയരാകുന്നുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0