ഛത്തീസ്ഗഡിൽ പാസ്റ്റർക്ക് മർദ്ദനം
ഛത്തീസ്ഗഡിൽ ദംതറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാസ്റ്റർ വറുഗീസ് ചാക്കോയെ സുവിശേഷ വിരോധികൾ വ്യാജ മതപരിവർത്തനം ആരോപിച്ച് മൃഗീയമായി മർദിച്ചു. അദ്ദേഹത്തിന്റെ സഭാ വിശ്വാസിയുടെ രാജിം എന്ന സ്ഥലത്തു പുതുതായി നിർമ്മിച്ച ഭവന പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷണിച്ചതനുസരിച്ചാണ് അദ്ദേഹം അവിടെ എത്തിയത്. മറ്റു വിശ്വാസികളും അവിടെയെത്തി പ്രാർത്ഥന ആരംഭിച്ചിരുന്നു.
മതപരിവത്തനം ആരോപിച്ച് പോലിസിനെ വിവരം അറിയിക്കുകയും പോലീസ് ഇടപെട്ടു പാസ്റ്ററെ മടക്കിയ യക്കുകയും ചെയ്തു. ഇതിനിടെ ആരോ പാസ്റ്ററുടെ വാഹനത്തിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു. പാസ്റ്റർ വണ്ടിയിൽ കാറ്റു നിറച്ച് മടങ്ങി പോകുമ്പോൾ ഏതാണ്ട് 20-25 - പേർ വരുന്ന സംഘം പാസ്റ്ററെ തടഞ്ഞ് മർദ്ദിക്കുകയായിരുന്നു.
തലക്കും ശരീരഭാഗങ്ങളിലും ക്രൂരമായി മർദ്ദനവുo മുറിവുമേറ്റ അദ്ദേഹം സ്വയം വണ്ടിയോടിച്ച ഏതാണ്ട് 50 കിലോമീറ്റർ ദൂരെയുള്ള ദം തറിയിലെ തന്റെ ഭവനത്തിൽ എത്തുകയും പ്രാധമിക ചികിൽസകൾ ചെയ്യകയും ചെയ്തു. രാത്രിയിൽ . ശക്തമായപനിയും ശർദ്ദിലും മറ്റു ദേഹാസ്ഥതകളും ഉണ്ടായതിനെ തുടർന്നു രാവിലെ ആശുപത്രിയിൽ ആവശ്യമായ ചികിത്സ തേടുകയായിരുന്നു. ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്നു.