പാസ്റ്റർ: പി.വി ചുമ്മാർ അനുസ്മരണ സമ്മേളനം നടത്തി

Mar 21, 2024 - 08:00
Mar 21, 2024 - 08:01
 0
പാസ്റ്റർ: പി.വി ചുമ്മാർ അനുസ്മരണ സമ്മേളനം നടത്തി

ആത്മീയാചാര്യനായിരുന്ന പാസ്റ്റർ ചുമ്മാറിൻ്റെ നിര്യാണത്തിൽ കാട്ടകാമ്പാൽ പഞ്ചായത്ത് പൗരാവലി അനുസ്മരണ സമ്മേളനം നടത്തി. ഒട്ടേറെ ക്രിസ്തീയ ഭക്‌തിഗാനങ്ങളുടെ രചയിതാവ്, അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാധ്യക്ഷൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്ന നിലയിലും സാമൂഹിക-ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം നൂറുകണക്കിന് വിദ്യാർഥികൾക്ക് വിദ്യ പകർന്നുനൽകിയ അദ്ധ്യാപകനും കൂടിയായിരുന്ന പാസ്റ്റർ ചുമ്മാർ
ജീവിതാവസാനം വരെയും കർമനിരതനായിരുന്നു. 


ഞായറാഴ്ച നടന്ന അനുസ്മരണ യോഗത്തിൽ കാട്ടകാമ്പാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബബിത ഫിലോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ്. മണികണ്ഠൻ ,  പഞ്ചായത്ത് അംഗങ്ങളായ യദു കൃഷ്ണൻ, കെ.ടി ഷാജൻ, ബി.ജെ.പി നിയോജക മണ്ഡലം ജന സെക്രട്ടറി പി.ജെ ജെബിൻ, ഇ.പി കമറുദ്ദീൻ, എം ബാലാജി, നഗരസഭ കൗൺസിലർ ലെബീബ് ഹസൻ , പി.ജി ജയപ്രകാശ്, കെ.വി രാജു , ജോജു വർഗീസ്, ഡോ സാജൻ സി ജേക്കബ്, ഷാജൻ മുട്ടത്ത് , ജോബിഷ് ചൊവ്വല്ലൂർ,മഹേഷ് തിരുത്തിക്കാട്, പാസ്റ്റേഴ്സ് ഇ.ജി ജോസ് , സി.യു ജെയിംസ്, പി.സി ലിബിനി, ബോവസ് ഈശായി, ബീന ഭക്തവത്സലൻ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. ജെയ്സൻ ജോബിന്റെ നേതൃത്വത്തിൽ ഫേവറേസ് മെലഡി ഗാനശുശ്രൂഷ നിർവഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow