റാന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ സണ്ണി ഫിലിപ്പ് കർത്തൃസന്നിധിയിൽ

Pastor Sunny Philip | വാഹനാപകടം: പാസ്റ്റർ സണ്ണി ഫിലിപ്പ് കർത്തൃസന്നിധിയിൽ

Apr 18, 2025 - 10:44
Apr 18, 2025 - 11:38
 0

ഐപിസി റാന്നി വെസ്റ്റ് സെൻ്ററിലെ പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) റാന്നിയ്ക്കടുത്ത് മന്ദമരുതി ചെല്ലയ്ക്കാട് ഉണ്ടായ അപകടത്തിൽ മരിച്ചു. സംസ്കാരം പിന്നീട്.

പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ KSRTC സൂപ്പർഫാസ്റ്റുമായി ഇടിച്ചാണ് അപകടം. വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി എയർപോർട്ടിൽ നിന്ന് ഭവനത്തിലേക്ക് വരുന്ന വഴിയിലാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപൊളിച്ചാണ് സണ്ണി ഫിലിപ്പിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബം മറ്റൊരു കാറിലാണ് സഞ്ചരിച്ചിരുന്നത്

ഭാര്യ: ഡോളി സണ്ണി(തുരുത്തിക്കര തടത്തിൽ കുടുംബാംഗം). മക്കൾ: ഗ്ലാഡിസ് ഫിലിപ്പ്, ബ്ലെസി ഫിലിപ്പ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0