ഫ്രാന്‍സില്‍ വൈദികനെ കഴുത്തറത്ത് കൊന്ന സംഭവം: വിചാരണ ഉടന്‍ പൂര്‍ത്തിയായേക്കും

Feb 22, 2022 - 17:10
 0

2016-ല്‍ ഫ്രാന്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍  എണ്‍പത്തിയഞ്ചുകാരനായ കത്തോലിക്ക വൈദികനെ അതിദാരുണമായി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു.   ഫാ. ജാക്വസ് ഹാമലിന്റെ കൊലപാതകത്തിന്റെ പിന്നിലെ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട 4 പേരുടെ വിചാരണയാണ് ആരംഭിച്ചത്. 2016 ജൂലൈ 26നാണ് വടക്കന്‍ ഫ്രാന്‍സിലെ സെന്റ്-എറ്റിയന്നെ-ഡു-റൌറെ ദേവാലയത്തില്‍ പ്രാർത്ഥനാ സമയത്തു ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ അള്‍ത്താരയുടെ മുന്നില്‍വെച്ച് ഫാ. ജാക്വസ് ഹാമലിനെ അതിക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയത്.

സംശയിക്കപ്പെടുന്ന 3 പേര്‍ക്കും ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് തെളിഞ്ഞാല്‍ തീവ്രവാദികളുമായി ഗൂഡാലോചന നടത്തിയ കുറ്റത്തിന് 30 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടതായി വരും. സംശയിക്കപ്പെടുന്ന നാലാമത്തെ വ്യക്തി 2017-ല്‍ ഇറാഖില്‍ വെച്ച് മരണപ്പെട്ടുവെന്ന വാര്‍ത്തക്ക് സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഇയാളുടെ പേര് ഒഴിവാക്കാതെയാണ് വിചാരണ നടക്കുക. ഫ്രഞ്ച് പൗരനും ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടറുമായിരുന്ന ഇയാളാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കരുതപ്പെടുന്നത്.

ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച 19 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരായ രണ്ടു യുവാക്കളാണ് ഫാ. ഹാമലിനെ ക്രൂരമായി കൊല ചെയ്യുകയും മറ്റൊരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കുറച്ചു പേരെ ഇവര്‍ ബന്ധിയാക്കിയിരുന്നു. ദേവാലയത്തില്‍ നിന്നും പുറത്തിറങ്ങവേ പോലീസ് അക്രമികളെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തിന് മുന്നോടിയായി സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ മുതിര്‍ന്ന തീവ്രവാദിയോട് ഇവര്‍ സംസാരിച്ചിരുന്നുവെന്ന് ഫ്രഞ്ച് ആഴ്ചപതിപ്പായ ‘ലാ വിയെ’ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0