ജനഹൃദയങ്ങള്‍ കീഴടക്കിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പര 'ചോസണ്‍' സീസണ്‍ 3 നവംബറില്‍ തീയേറ്ററുകളിലേക്ക്

ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കി അമേരിക്കന്‍ സംവിധായകന്‍ ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘ദി ചോസണ്‍’ എന്ന ബൈബിള്‍ ടെലിവിഷന്‍ പരമ്പരയുടെ സീസണ്‍ 3 തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ലോകമെമ്പാടമായി കോടിക്കണക്കിന് പ്രേക്ഷകരുള്ള ഈ പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഈ വരുന്ന നവംബര്‍ 18-ന് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

Oct 14, 2022 - 20:39
Oct 14, 2022 - 20:41
 0
ജനഹൃദയങ്ങള്‍ കീഴടക്കിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പര 'ചോസണ്‍' സീസണ്‍ 3 നവംബറില്‍ തീയേറ്ററുകളിലേക്ക്

ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കി അമേരിക്കന്‍ സംവിധായകന്‍ ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘ദി ചോസണ്‍’ എന്ന ബൈബിള്‍ ടെലിവിഷന്‍ പരമ്പരയുടെ സീസണ്‍ 3 തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ലോകമെമ്പാടമായി കോടിക്കണക്കിന് പ്രേക്ഷകരുള്ള ഈ പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഈ വരുന്ന നവംബര്‍ 18-ന് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. പരമ്പരയുടെ സഹനിര്‍മ്മാതാവ് കൂടിയായ ഡാളസ് ജെങ്കിന്‍സ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സീസണ്‍ 3 സംപ്രേഷണം ചെയ്ത് തുടങ്ങുകയെന്നാണെന്ന് സാധാരണയായി കേള്‍ക്കുന്ന ചോദ്യമാണെന്നും, നവംബര്‍ 18ന് 1, 2 എപ്പിസോഡുകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നും ജെങ്കിന്‍സിന്റെ പോസ്റ്റില്‍ പറയുന്നു.

Watch Now



പരമ്പരയുടെ സൗജന്യ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ചെയ്യുന്നതിന് മുന്‍പായി കുറച്ചു ദിവസത്തേക്ക് മാത്രമായിരിക്കും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ബാക്കി ആറു എപ്പിസോഡുകളും ഡിസംബര്‍ മുതല്‍ ആഴ്ചതോറും പരമ്പരയുടെ ആപ്പില്‍ സ്ട്രീമിംഗ് ചെയ്യുന്നതായിരിക്കുമെന്നും ജെങ്കിന്‍സ് വ്യക്തമാക്കി. ക്രൌഡ് ഫണ്ടിംഗ് വഴി ഒരു കോടി ഡോളര്‍ സമാഹരിച്ച് നിര്‍മ്മിച്ചിരിക്കുന്ന പരമ്പര 2017-മുതലാണ്‌ സംപ്രേഷണം തുടങ്ങിയത്. പരമ്പരയുടെ ആദ്യ രണ്ടു സീസണുകള്‍ക്കും 40 കോടിയിലധികം പ്രേക്ഷകര്‍ ഉണ്ടായിരുന്നെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ്സിനോടു അനുബന്ധിച്ച് 'ദി ചോസണ്‍' ടീം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച “ക്രിസ്മസ് വിത്ത് ചോസണ്‍ : ദി മെസഞ്ചേഴ്സ്” എന്ന സ്പെഷ്യല്‍ ദൃശ്യാവിഷ്ക്കാരവും ബോക്സോഫീസില്‍ വന്‍വിജയമായിരുന്നു. ഏതാണ്ട് 80 ലക്ഷം ഡോളറാണ് റിലീസ് ചെയ്ത അന്നു തന്നെ സ്വന്തമാക്കിയത്.

Watch Now

“ദൈവത്തിന് എന്തോ പറയുവാനുണ്ട്, ഞാന്‍ അതിന്റെ ഭാഗം മാത്രം” എന്നാണ് ജെങ്കിന്‍സ് ഇതുമായി ബന്ധപ്പെട്ട് സി.ബി.എന്‍ ന്യൂസിനോട് പറഞ്ഞത്. യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയിടത്താണ് രണ്ടാം സീസണ്‍ അവസാനിച്ചതെന്നും, അവിടെ നിന്നുതന്നെയാണ് മൂന്നാം സീസണ്‍ തുടങ്ങുന്നതെന്നും, ഈ സംഭവം വലിയ സ്ക്രീനില്‍ തന്നെ കാണണമെന്നും, സീസണില്‍ പുതിയ കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 25-ന് സീസണ്‍ 3 ന്റെ ട്രെയിലര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ആദ്യ രണ്ട് എപ്പിസോഡുകളുടെ ടിക്കറ്റ് വില്‍പ്പനയും അന്ന് ആരംഭിക്കും. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28) എന്ന ബൈബിള്‍ വാക്യമാണ് സീസണ്‍ 3-യുടെ മുഖ്യ പ്രമേയം.

Watch Now