തീവ്രവാദികളെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കുകയില്ലായെന്നും ഇസ്രായേലിലെ ക്രൈസ്തവ നേതാവായ ശാദി കലൂൾ.

Shadi Kalul, a Christian leader in Israel, said that it will not be possible to establish peace in the region without defeating the terrorists.

Nov 1, 2023 - 10:06
 0
തീവ്രവാദികളെ  പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കുകയില്ലായെന്നും ഇസ്രായേലിലെ ക്രൈസ്തവ നേതാവായ ശാദി കലൂൾ.

തീവ്രവാദികളുടെ ഇടയിൽ പ്രവർത്തിക്കുന്നത് സാത്താനാണെന്നും അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കുകയില്ലായെന്നും ഇസ്രായേലിലെ ക്രൈസ്തവ നേതാവായ ശാദി കലൂൾ. യഹൂദരെയും, ഇസ്രായേലികളെയും കൊല്ലുക, ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തുടങ്ങീയ ലക്ഷ്യങ്ങള്‍ മാത്രമാണ് തീവ്രവാദികള്‍ക്കുള്ളതെന്ന് 'ക്രിസ്റ്റ്യൻ പോസ്റ്റി'നു ശാദി കലൂൾ  നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യേശുക്രിസ്തു സംസാരിച്ച അരാമ്യ  ഭാഷ സംരക്ഷിക്കുന്നതിന് വേണ്ടി ഉത്തര ഇസ്രായേലിൽ അർമേനിയൻ ക്രൈസ്തവരോടു കൂടെയാണ് അദ്ദേഹം കഴിയുന്നത്. ഇസ്രായേലി ക്രിസ്ത്യൻ അരാമ്യ അസോസിയേഷൻ എന്ന പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ കൂടിയാണ് കലൂൾ. 

ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുളള യുദ്ധത്തിന്റെ ഭാഗമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു . സംഘടനയ്ക്കു 50,000 മുതൽ ഒരു ലക്ഷം വരെ തീവ്രവാദികൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. കൂടാതെ മാരകമായ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടെന്ന് കലൂൾ ചൂണ്ടിക്കാട്ടി.

അതിർത്തിയിൽ ജീവിക്കുന്ന ഒരു ക്രൈസ്തവനെന്ന നിലയിലും, രാജ്യത്തോട് കൂറുള്ള പൗരനെന്ന നിലയിലും ആശങ്കയുണ്ട്. ഇസ്രായേലിലെ മൂന്നാമത്തെ വലിയ പട്ടണമായ ഹയ്ഫ നഗരം അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, യഹൂദർ മാത്രമല്ല അവിടെ ക്രൈസ്തവരും ജീവിക്കുന്നുണ്ടെന്നും ശാദി കലൂൾ മുന്നറിയിപ്പ് നൽകി. അൽമ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ സ്ട്രാറ്റർജിക്ക് പാർട്ട്നർഷിപ്സിന്റെ അധ്യക്ഷന്‍ കൂടിയാണ് ശാദി കലൂൾ.