ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷൻ ഏപ്രിൽ 24 മുതൽ കൽപ്പറ്റയിൽ | Sharon Fellowship Church Malabar Region Convention

Sharon Fellowship Church Malabar Region Convention

Apr 15, 2025 - 10:00
Apr 15, 2025 - 10:05
 0
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷൻ ഏപ്രിൽ 24 മുതൽ കൽപ്പറ്റയിൽ | Sharon Fellowship Church Malabar Region Convention

ശാരോൻ ഫെലോഷിപ്പ് ചർച്ച് (Sharon Fellowship Church) മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 24 വ്യാഴംമുതൽ 27 ഞായർ വരെ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴം വൈകിട്ട് ആറിന് ഉദ്ഘാടന സമ്മേളനവും വെള്ളിയാഴ്ച പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും ശനിയാഴ്ച രാവിലെ വനിതാ സമ്മേളനവും ഉച്ചകഴിഞ്ഞ് സി.ഇ.എം.- സണ്ടേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും. ഞായറാഴ്ച പൊതുസഭായോഗത്തോടും കർത്തൃമേശയോടും കൂടെ സമാപിക്കും.

റീജിയൺ കോഡിനേറ്റർ പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘടനം നിർവ്വഹിക്കുന്ന കൺവൻഷനിൽ
ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് , റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ഈശോ മാത്യു, ഡോ.കെ. മുരളീധർ, പാസ്റ്റർ സാം മുഖത്തല, പാസ്റ്റർ ജോമോൻ ജോസഫ് നല്ലില തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ കൊയറിനൊപ്പം പാസ്റ്റർമാരായ ഡാനിയേൽ നീലഗിരി, സാം ഡാനിയേൽ , ലിബിൻ മാത്യു, ജോമോൻ ജോസഫ് എന്നിവർ സംഗീത ശുശ്രൂഷ നയിക്കും. അസോസിയേറ്റ് റീജിയൺ പ്രസിഡണ്ട് പാസ്റ്റർ കെ. ജെ. ജോബ്, റീജിയൺ സെക്രട്ടറി പാസ്റ്റർ ജോയി ഡേവിഡ് , സെന്റർ ശുശ്രൂഷകന്മാരായ വി.ഒ. ജോസ്, എൽദോ പി. ജോസഫ്, ഷിജു കുര്യൻ എന്നിവർ നേതൃത്വം നൽകും

Read in English: https://christiansworldnews.com/english_US/sharon-fellowship-church-malabar-region-convention-4401