ജോണ്‍ ഓസ്റ്റിന്റെ സഭയില്‍ നിന്ന് മോഷണം പോയ ആറ് ലക്ഷം തിരികെ കിട്ടി; ഹ്യൂസ്റ്റണ്‍ പോലീസിന് പലരെയും സംശയം

014 മാര്‍ച്ചില്‍ ജോണ്‍ ഓസ്റ്റിന്റെ സഭയില്‍ നിന്നും മോഷണം പോയ തുക 2021 നവംബര്‍ 10 ന് തിരികെ കിട്ടി. 6 ലക്ഷം ഡോളറാണ് നഷ്ടപ്പെട്ടിരുന്നത്. അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ ജോണ്‍ ഓസ്റ്റിന്‍ സ്ഥാപിച്ച സഭയാണ് ലേക്ക്

Dec 10, 2021 - 17:03
Dec 10, 2021 - 18:24
 0

2014 മാര്‍ച്ചില്‍ ജോണ്‍ ഓസ്റ്റിന്റെ സഭയില്‍ നിന്നും മോഷണം പോയ തുക 2021 നവംബര്‍ 10 ന് തിരികെ കിട്ടി. 6 ലക്ഷം ഡോളറാണ് നഷ്ടപ്പെട്ടിരുന്നത്.

അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ ജോണ്‍ ഓസ്റ്റിന്‍ സ്ഥാപിച്ച സഭയാണ് ലേക്ക് വുഡ് ചര്‍ച്ച്. ഈ സഭയില്‍ ഇപ്പോള്‍ 30000 അംഗങ്ങള്‍ ഉണ്ടെന്നാണറിവ്. ജോണ്‍ ഓസ്റ്റിന്റെ മകന്‍ ജോയല്‍ ഓസ്റ്റിനാണ് ഇവിടുത്തെ ഇപ്പോഴത്തെ പാസ്റ്റര്‍. 2014 ല്‍ നഷ്ടപ്പെട്ട തുക ചര്‍ച്ചിലെ പഴയ ഒരു ടൊയ്‌ലറ്റിന്റെ ഇന്‍സുലേഷനകത്ത് ഒളിപ്പിച്ച് വച്ച രീതിയിലായിരുന്നു

ടൊയ്‌ലറ്റ് പുതുക്കി പണിയാനായി പൊളിച്ചപ്പോഴാണ് തുക കണ്ടെത്തിയത്. 500 കവറുകളില്‍ നിറയെ ഡോളര്‍ ചെക്കുകളും കറന്‍സികളും. ടൊയ്‌ലറ്റ് പൊളിച്ച പ്ലംബറുടെ കൈകളിലേക്കാണ് താലരക്കോടിക്ക് തത്തുല്യമായ ‘ഡോളര്‍’ കവറുകള്‍ വന്നു പതിച്ചത്.
2014 മാര്‍ച്ച് ഒമ്പതിന് നഷ്ടപ്പെട്ട തുകയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിനെതുടര്‍ന്ന് പോലീസ് അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നെങ്കിലും ഏഴ് വര്‍ഷമായിട്ടും കറന്‍സിയും ചെക്കും സംബന്ധിച്ച് ഒരുവിവരവുമില്ലായിരുന്നു.

പോലീസിന് പലരെയും സംശയമുണ്ടെന്നാണറിവ്. ചോദ്യം ചെയ്യലുകള്‍ നടക്കുന്നു. കള്ളന്‍ കപ്പലില്‍ തന്നെയാണോ എന്നതും അന്വേഷിക്കുന്നുണ്ട്. മോഷ്ടാവിനെ പിടികൂടുന്നവര്‍ക്ക് ഹ്യൂസ്റ്റണ്‍ പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പക്ഷേ തുകയോടൊപ്പം പ്രതികളെ കൂടി കണ്ടെത്തനായാലേ സമ്മാനം ലഭിക്കൂ. അറസ്റ്റ് കൂടി നടന്നാലെ ‘പ്ലംമ്പര്‍’ ഭാഗ്യവാനാകു. നല്ലൊരു തുക അയാള്‍ക്ക് ലഭിക്കും.

6 ലക്ഷം ഡോളര്‍ നഷ്ടപ്പെട്ടിട്ടും ലേക്ക് വുഡ് സഭയെ ഇതൊന്നും ബാധിച്ചിട്ടില്ല. കാരണം ഇത് ഒരു ദിവസത്തിലെ ഏതാനും മണിക്കൂറുകള്‍ നേരത്തെ വരുമാനം മാത്രമാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0