മെഡിറ്ററേനിയൻ കടലിൽ വെച്ച വച്ച് യേശുവിനെ കണ്ടുമുട്ടിയ സിറിയൻ അഭയാർത്ഥി

Oct 10, 2023 - 03:20
 0
മെഡിറ്ററേനിയൻ കടലിൽ വെച്ച  വച്ച് യേശുവിനെ കണ്ടുമുട്ടിയ സിറിയൻ അഭയാർത്ഥി

കഴിഞ്ഞ ഒരു ദശാബ്ദമായി കടലിലെ ദുരന്തങ്ങൾ പതിവായിരിക്കുകയാണ്. 2014 മുതൽ, മെഡിറ്ററേനിയൻ കടൽ കടക്കുന്നതിനിടെ 27,000-ത്തിലധികം ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

ഈ കഴിഞ്ഞ  വസന്തകാലത്ത് കൊടുങ്കാറ്റുള്ള ഒരു ദിവസം തനിക്കും ഇതേ വിധി നേരിടേണ്ടിവരുമെന്ന് സിറിയൻ അഭയാർത്ഥിയായ സാലിഹ് * കരുതി.

"ശക്തമായ  തിരമാലയിൽ തകർന്നുവീഴാൻ സാധ്യതയുള്ള ചെറിയ ബോട്ടുകളിലൊന്നിൽ അദ്ദേഹം മെഡിറ്ററേനിയൻ കടലിൽ യാത്ര ചെയുമ്പോൾ, കടൽ ക്ഷോഭത്തിൽ അകപ്പെട്ട് , താനുൾപ്പടെ ബോട്ടിൽ ഉള്ള എല്ലാവരും  മരിക്കുമെന്ന്  ഭയപ്പെട്ടു. 

കടലിലൂടെയുള്ള യാത്രയ്ക്ക് മുമ്പായി തന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന് നൽകിയ ബൈബിളിൽ നിന്നും തൻ വായിച്ച യേശുവിന്റെ അത്ഭുതപ്രവർത്തി അദ്ദേഹം ആ സമയം ഓർത്തു. പ്രക്ഷുബ്ധമായ കടലിനെ ശാന്തമാക്കിയ യേശുവിന്റെ അത്ഭുതപ്രവർത്തി.

"അവൻ എഴുന്നേറ്റു നിന്ന് പറഞ്ഞു, 'യേശുവേ, നീ ഇത് മുമ്പ് ചെയ്തതായി എനിക്കറിയാം, ദയവായി കടലിനെ ശാന്തമാക്കുമോ? ഞങ്ങൾ മുങ്ങാൻ ആഗ്രഹിക്കുന്നില്ല. എന്ന് ഉച്ചത്തിൽ പറയാൻ തുടങ്ങി . അപ്പോൾ  രമാലകൾ ശാന്തമായി, ഒടുവിൽ അവരുടെ ചെറിയ ബോട്ട് കരയിലെത്തി.

“അവരെല്ലാം രക്ഷപ്പെട്ടു. [സാലിഹ് ] ജർമ്മനിയിലെത്തി, ചില മുൻ മുസ്‌ലിംകളെ കണ്ടുമുട്ടി, അവരോട് കഥ പറഞ്ഞു, ”Uncharted Ministries ന്റെ ഡോയൽ പറയുന്നു.

“യേശുവിനെ സ്വീകരിക്കാൻ അവൻ തയ്യാറായിരുന്നു; അവർ അവനെ ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് നയിച്ചു. അവൻ ഇപ്പോൾ യേശുവിന്റെ  ശിഷ്യനായി.

"വലിയ കാര്യങ്ങൾ സംഭവിക്കുന്നു, ദൈവം ശക്തമായ വഴികളിലൂടെ നീങ്ങുന്നു," ഡോയൽ പറയുന്നു.

 
*അപരനാമം