35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭ്രൂണഹത്യ വേണ്ടെന്ന് തീരുമാനിച്ചു, ആ കുഞ്ഞ് ഇന്ന് ലോക പ്രശസ്ത ബാസ്‌കറ്റ്‌ബോള്‍ താരം: സ്റ്റീഫന്‍ കറിയുടെ അമ്മയുടെ ഓര്‍മ്മക്കുറിപ്പ് ശ്രദ്ധ നേടുന്നു

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭ്രൂണഹത്യ വേണ്ടെന്നുവെച്ച സോണ്യ കറി എന്ന അന്‍പത്തിയഞ്ചുകാരിയുടെ മകന്‍ സ്റ്റീഫന്‍ കറി ഇന്ന് ലോക പ്രശസ്ത ബാസ്കറ്റ്ബോള്‍ കളിക്കാരില്‍ ഒരാള്‍. അന്ന് താന്‍ ഭ്രൂണഹത്യയ്ക്കു വഴങ്ങിയെങ്കില്‍ ഇന്ന്‍ സ്റ്റീഫനേപ്പോലെയുള്ള ഒരു നല്ല ബാസ്കറ്റ്ബോള്‍ താരം ഉദയം കൊള്ളില്ലായിരിന്നുവെന്ന് സോണ്യ പറയുന്നു.

Nov 22, 2022 - 00:42
Mar 11, 2023 - 21:10
 0

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭ്രൂണഹത്യ വേണ്ടെന്നുവെച്ച സോണ്യ കറി എന്ന അന്‍പത്തിയഞ്ചുകാരിയുടെ മകന്‍ സ്റ്റീഫന്‍ കറി ഇന്ന് ലോക പ്രശസ്ത ബാസ്കറ്റ്ബോള്‍ കളിക്കാരില്‍ ഒരാള്‍. അന്ന് താന്‍ ഭ്രൂണഹത്യയ്ക്കു വഴങ്ങിയെങ്കില്‍ ഇന്ന്‍ സ്റ്റീഫനേപ്പോലെയുള്ള ഒരു നല്ല ബാസ്കറ്റ്ബോള്‍ താരം ഉദയം കൊള്ളില്ലായിരിന്നുവെന്ന് സോണ്യ പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച “ഫിയേഴ്സ് ലവ്” എന്ന തന്റെ ഓര്‍മ്മക്കുറിപ്പിലൂടെയാണ് സോണ്യ ഇക്കാര്യം പങ്കുവെച്ചത്. ഈ പുസ്തകത്തിലൂടെ ഇക്കാര്യം പറഞ്ഞത് ഒരു സൗഖ്യം പോലെയായിരുന്നുവെന്നു “യുവര്‍ മോം” എന്ന പോഡ്കാസ്റ്റില്‍ സോണ്യ പറഞ്ഞു. ദിവസംതോറും തനിക്ക് സമാനമായ സാഹചര്യം കൈകാര്യം ചെയ്യുന്ന നിരവധി പേര്‍ ഉള്ളതിനാല്‍ തന്റെ അനുഭവത്തിനു പ്രസക്തിയുണ്ടെന്നും സോണ്യ പറയുന്നു.

Also Read: കൊല്ലാതിരിക്കണമെങ്കില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ കരം നല്‍കുക; മൊസാംബിക്കില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്

“ദൈവം എല്ലാം ഒരുമിച്ച് ചേര്‍ത്ത് എന്നെ കാണിക്കുകയായിരുന്നു. ഞാനെടുത്ത തീരുമാനം എത്രവലിയ അനുഗ്രഹമാണെന്ന്‍ ഇപ്പോള്‍ നോക്കൂ. ഞാന്‍ അതിനു ദൈവത്തോടു നന്ദി പറയുന്നു”- സോണ്യ പറഞ്ഞു. ഇതേപ്പോലെയുള്ള കാര്യങ്ങളില്‍ ആളുകള്‍ എന്നെന്നേക്കും വിധിക്കപ്പെടരുതെന്നു തന്റെ പ്രിയപ്പെട്ട ബൈബിള്‍ വാക്യത്തെ പരാമര്‍ശിച്ചുക്കൊണ്ട് സോണ്യ പറയുന്നു. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മക്കായി പരിണമിപ്പിക്കുന്നു” (റോമ 8:28) എന്നതാണ് തനിക്കു ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യമെന്നും അവര്‍ പറയുന്നു. സോണ്യക്കും അവരുടെ മുന്‍ ഭര്‍ത്താവും എന്‍.ബി.എ താരവുമായിരുന്ന ഡെല്‍ കറിക്കും സ്റ്റീഫന്‍ കൂടാതെ സേത്ത്, സിഡല്‍ എന്നീ രണ്ടു മക്കള്‍ കൂടിയുണ്ട്.


2009-ലെ എന്‍.ബി.എ തെരഞ്ഞെടുപ്പില്‍ ഗോള്‍ഡന്‍ സ്റ്റേറ്റ് വാര്യേഴ്സ് തങ്ങളുടെ ഏഴാം സ്ഥാനത്തേക്കായി തിരഞ്ഞെടുത്ത കളിക്കാരനാണ് മുപ്പത്തിനാലുകാരനായ സ്റ്റീഫന്‍ കറി. നാലുവട്ടം എന്‍.ബി.എ ചാമ്പ്യനായിട്ടുള്ള അദ്ദേഹം തുടര്‍ച്ചയായ രണ്ടു സീസണില്‍ ഏറ്റവും മൂല്യമുള്ള താരവുമായിരുന്നിട്ടുണ്ട്. രണ്ടു വട്ടം ലോകകപ്പ് നേടിയ അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ടീമിലും അദ്ദേഹം അംഗമായിരുന്നു. ബാസ്കറ്റ്ബോള്‍ ചരിത്രത്തിലെ ഏറ്റവും നല്ല ഷൂട്ടറായാണ് അദ്ദേഹത്തെ പരിഗണിച്ചു വരുന്നത്. “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യുവാന്‍ എനിക്ക് സാധിക്കും” (ഫിലിപ്പി 4:13) എന്ന വാക്യം സ്റ്റീഫന്‍ ട്വിറ്ററില്‍ ബയോ സെക്ഷനില്‍ ചേര്‍ത്തിട്ടുണ്ട്.

Read in English: Stephen Curry's mom reveals she almost aborted him

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0