ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര കൺവൻഷൻ ചെന്നൈ ഇരുമ്പല്ലിയൂരിൽ സമാപിച്ചു

Mar 14, 2023 - 18:08
 0

ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര കൺവൻഷൻ ചെന്നൈ ഇരുമ്പല്ലിയൂരിൽ സമാപിച്ചു. ആത്മീക ജീവിത വിജയത്തിൻ്റെ അടിസ്ഥാനം വിശുദ്ധ ജീവിതമാണെന്ന് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു. മാർച്ച് 8 മുതൽ അഞ്ച് ദിവസമായ് താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ കൺവെൻഷൻ സെൻററിൽ നടന്ന് വന്ന കൺവൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . 

മനുഷ്യൻ്റെ ജീവിത നൈർമല്യത്തെ ദൈവം അളക്കുന്നുവെന്നും അതനുസരിച്ചുള്ള പ്രതിഫലം അവന് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യൻ അനുഭവിക്കുന്ന എല്ലാ കെടുതികളുടെയും മൂലകാരണം ദൈവീക വിശുദ്ധിക്ക് അപ്പുറത്തുള്ള ധനാസക്തി ആണെന്നും അദ്ദേഹം പറഞ്ഞു. സമാപന ദിനം നടന്ന രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ എൻ.ലൂക്ക് പ്രസംഗിച്ചു. കൺവൻഷന്റെ വിവിധ യോഗങ്ങളിൽ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്, അസോസിയേറ്റഡ് ഡപൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം പാസ്റ്റർമാരായ സാം ജോൺ (യു.എസ്), ഡി.ജെർണസ് (ഫിജി) എന്നിവർ പ്രസംഗിച്ചു.

 കൺവൻഷനിൽ ഉണർവ് യോഗം ,ബൈബിൾ ക്ലാസ്, പൊതുയോഗം ,യുവജന സമ്മേളനം , ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷ എന്നിവ നടന്നു. കേരളമുൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ കൺവൻഷനിൽ പങ്കെടുത്തു .

കൺവൻഷനോടനുബന്ധിച്ച് 31 പേരെ ബ്രദർമാരായും 80 പേരെ സിസ്റ്റർമാരായും തിരഞ്ഞെടുത്തു. 15 പേർക്കു പാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകി. 298 പേർ സ്നാനമേറ്റു.

1923 ൽ തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പാസ്റ്റർ പോൾ ശ്രീലങ്കയിൽ ആരംഭിച്ച ദി പെന്തെക്കോസ്ത് മിഷൻ സഭ ഇന്നു ലോകത്തിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളിലൊന്നാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0