ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വൻഷൻ ദുബായിൽ
TPM New Testment Church Middle East Centre Convention at Dubai
ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 10 മുതല്‍ 13 വരെ ദുബായ് അമേരിക്കൻ ഹോസ്പിറ്റലിന് സമീപമുള്ള അൽ നാസർ ലെയ്‌സർലാൻഡിൽ (ഐസ് റിങ്ക്) നടക്കും.
ദിവസവും രാത്രി ഏഴിന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗവും സൺഡേ സ്കൂൾ അധ്യാപകരുടെ പ്രത്യേക യോഗവും (വെള്ളിയാഴ്ച) യുവജന സമ്മേളനവും (ശനിയാഴ്ച) ഞായറാഴ്ച രാവിലെ ഒൻപതിന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.
സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും.