യുക്രൈനില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യു.എസ്. മിഷണറി നാട്ടിലെത്തി
യുക്രൈനില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യു.എസ്. മിഷണറി നാട്ടിലെത്തി അലബാമ: യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തെത്തുടര്‍ന്നു യു.എസ്. മിഷണറി സ്വന്തം നാട്ടില്‍ തിരികെയെത്തി. കഴിഞ്ഞ 30 വര്‍ഷമായി യുക്രൈനില്‍ വിന്‍ഫീല്‍ഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ശുശ്രൂഷകനും യുക്രൈനില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍
യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തെത്തുടര്‍ന്നു യു.എസ്. മിഷണറി സ്വന്തം നാട്ടില്‍ തിരികെയെത്തി. കഴിഞ്ഞ 30 വര്‍ഷമായി യുക്രൈനില്‍ വിന്‍ഫീല്‍ഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ശുശ്രൂഷകനും യുക്രൈനില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നതുമായ പാസ്റ്റര്‍ മാര്‍ക്ക് പോസിയാണ് സ്വന്ത ദേശമായ അലബാമയില്‍ എത്തിച്ചേര്‍ന്നത്.
പോളണ്ട് അതിര്‍ത്തിയില്‍വരെ ബസില്‍ യാത്ര ചെയ്തശേഷം വിമാനത്തിലാണ് സുരക്ഷിതമായി മാതൃ ദേശത്ത് എത്തിയതെന്നും ക്വീവില്‍നിന്നും രക്ഷപെട്ടു പോയവരില്‍ അമേരിക്കക്കാരനായി ഞാന്‍ മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു എന്നും അദ്ദേഹം സോഷ്യല്‍ മീഡിയായില്‍ കുറിച്ചു.
ഇപ്പോഴും എന്റെ ഹൃദയം യുക്രൈന്‍കാരുടെ ഇടയിലാണെന്നും അദ്ദേഹം ഓര്‍പ്പിച്ചു.
യാത്രതിരിക്കുമ്പോള്‍ അത്യാവശ്യം വെള്ളവും ഭക്ഷണവും മാത്രം കരുതിയിരുന്നു. എന്നാല്‍ ബസ് യാത്രയ്ക്കുശേഷം വിശപ്പു സഹിച്ച യുക്രൈന്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും അവ നല്‍കി സംതൃപ്തി അണഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ പോസി ബര്‍മിംഗ്ഹാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ഭാര്യയും മറ്റ് ചിലരും ചേര്‍ന്ന് സ്വീകരിച്ചു.