ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപകനും ധീര സുവിശേഷ പോരാളിയുമായ റവ. വി എ തമ്പി (81) അക്കരെ നാട്ടിൽ
ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി. എ. തമ്പി നിത്യയിൽ ചേർക്കപ്പെട്ടു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഹോസ്പറ്റലിൽ വെച്ചായിരുന്നു അന്ത്യം. കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാമിന്റെ മകനായി 1941ൽ

1976 ലാണ് ന്യൂ ഇന്ത്യാ ദൈവസഭയ്ക്ക് തുടക്കം കുറിച്ചത്. പാസ്റ്റർ. വി.എ തമ്പിയുടെ നേതൃത്വത്തിലുള്ള ന്യൂ ഇന്ത്യ സഭയ്ക്ക് 6 ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഗ്വാളിയറിൽ ബഥേസ്ത ഇൻസ്റ്റിറ്റ്യൂട്ട് – ഓഫ് ടെക്നോളജി & സയൻസ് എന്ന പേരിൽ എഞ്ചിനിയറിംഗ് കോളജും സഭക്കുണ്ട്. കൂടാതെ 12 അനാഥ ശാലകളും ഏഴ് മൊബൈൽ ടീമുകളും സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
ഭാരതത്തിലെ പെന്തെക്കോസ്തുസഭകളുടെ സംയുക്തവേദിയായ പിസിഐയുടെ കേന്ദ്രകമ്മറ്റി അംഗമാണ്. ഭാര്യ മറിയാമ്മ തമ്പി പ്രഭാഷകയും ടിവി അവതാരകയുമാണ്.
ഭാര്യ: മറിയാമ്മ തമ്പി (സുവിശേഷ പ്രഭാഷക).
മക്കൾ : ബിജു തമ്പി (ന്യൂ ഇന്ത്യാ ദൈവസഭ വൈസ് പ്രസിഡൻ്റ്) , ബിനി തമ്പി , ബീന തമ്പി , ബിനു തമ്പി ( മിഷൻ ഡയറക്ടർ, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, കൊൽക്കത്ത). എന്നിവർ വിവിധ നിലകളിൽ കർതൃശുശ്രൂഷകളിൽ പങ്കാളികളാണ്.
മരുമക്കൾ: സെക്കുന്ദ ബിജു, ഷിബു സഖറിയ, മാർട്ടിൻ ഫിലിപ്പ്, ഡീന ബിനു.
കോട്ടയം ചിങ്ങവനം ന്യൂ ഇന്ത്യ സഭാ ആസ്ഥാനത്ത് ഭൗതീക ശരീരം പൊതു ദർശ്ശനത്തിന് വെയ്ക്കും. ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.