ക്രിസ്ത്യന്‍ കുടുംബത്തെ ഓടിച്ചു വിട്ടശേഷം വീടു കത്തിച്ചു
തെക്കന്‍ ലാവോസില്‍ സാവന്നഖേത്ത് പ്രവിശ്യയിലെ ഡോങ് സാവന ഗ്രാമത്തിലാണ് സംഭവം.
ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 12 അംഗ കുടുംബത്തെ ഓടിച്ചുവിട്ടശേഷം വീട് അഗ്നിക്കിരയാക്കി. തെക്കന്‍ ലാവോസില്‍ സാവന്നഖേത്ത് പ്രവിശ്യയിലെ ഡോങ് സാവന ഗ്രാമത്തിലാണ് സംഭവം.
ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ പിതാവ് ഡിസംബര്‍ 4-നു മരിച്ചു. ശവസംസ്ക്കാരത്തെചൊല്ലി നാട്ടുകാര്‍ കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തു.
തുടര്‍ന്ന് ഫെബ്രുവരി 9-ന് ഗ്രാമീണര്‍ ഇതേ കുടുംബാംഗങ്ങളെ വീട്ടില്‍നിന്നും ഓടിച്ചു വിടുകയും വീട് തീവെച്ചു നശിപ്പിക്കുകയുമായിരുന്നുവെന്ന് മരിച്ച വ്യക്തിയുടെ ഭാര്യ സെങ് അലൌണ്‍ പറഞ്ഞു.
ബുദ്ധമത വിശ്വാസികളായ നാട്ടുകാരും അധികാരികളും ഞങ്ങള്‍ ക്രിസ്ത്യാനികളാണെന്ന കാരണത്താല്‍ ഉപദ്രവിക്കുകയാണെന്നും യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്താല്‍ എല്ലാം സഹിക്കുകയാണെന്നും അലൌണ്‍ പറഞ്ഞു. ക്രൈസ്തവര്‍ വിദേശ മതക്കാരാണെന്നു ആരോപിച്ചാണ് ഉപദ്രവം.
ഗ്രാമത്തിലെ നിരവധി ക്രൈസ്തവര്‍ സമാനമായ പീഢനങ്ങളിലൂടെയാണ് കഴിയുന്നതെന്നും കുട്ടികളടക്കം ഭവനരഹിതരായ ഈ കുടുംബം പറയുന്നു.
ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക