തോമസ് വടക്കേക്കുറ്റ് (88) കർതൃ സന്നിധിയിൽ
എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ ചെയർമാനും, മുതിർന്ന മാധ്യമ പ്രവർത്തകനും, ഐപിസി മുൻ ജനറൽ ട്രഷററും ഗുഡ്‌ന്യൂസ് മാനേജിംഗ് എഡിറ്ററുമായ തോമസ് വടക്കേക്കുറ്റ് ജൂൺ 3 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ജൂൺ 9 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെയും 9 മുതൽ 12 മണി വരെ കലൂർ ഗ്രീറ്റ്സ് പബ്‌ളിക് സ്കൂളിലെയും ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് ഫോർട്ടു കൊച്ചിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കും.
ഐ.പി.സി യുടെ കൗൺസിൽ മെമ്പറായും ജനറൽ സ്റ്റേറ്റ് തലങ്ങളിൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.1964 മുതൽ എഴുത്ത് മേഖലയിൽ സജീവമായ വടക്കേക്കുറ്റ് ഇംഗ്ലീഷ് വീക്കിലിയായ പ്ലാൻറ്റിംഗ് ആൻറ് കോമേഴ്സിൻറെ ചീഫ് എഡിറ്ററും മിഡ് ഡേ പത്രമായ കേരളാ മിഡ് ഡേ ടൈംസിന്റ പ്രിൻററും ചീഫ് എഡിറ്ററും ആയിരുന്നു. സെക്കുലർ-ക്രൈസ്തവ ലോകത്തെ വിവിധ സംഘടകളുടെ മുഖ്യ പ്രവർത്തകനും എറണാകുളത്തെ ഗ്രീറ്റ്സ് അക്കാദമിയുടെ ചെയർമാനും അഡ്മിറൽ ട്രാവൽ ബ്യൂറോയുടെ മാനേജിംഗ് ഡയറക്ടറുമാണ്. ഭാര്യ ഏലിയാമ്മ തോമസ്.മക്കൾ: സാബു തോമസ്, സാം തോമസ്, സന്തോഷ് തോമസ്, മിനി ജേക്കബ്, ഗ്ലോറി വർഗീസ്, മേഴ്സി സൂസൺ ജോൺ.
കോട്ടയം സ്വദേശിയായ അദ്ദേഹം ജോലിയോടു ബന്ധപ്പെട്ടാണു എറണാകുളത്ത് താമസമാക്കിയത് . എറണാകുളത്ത് ഐപിസിയുടെ വളഞ്ഞമ്പലം സഭയുടെ വളർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ചു. അദ്ദേഹം രൂപം നൽകിയ അഡ്മിറൽ എയർ ട്രാവൽസിനു ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ശാഖകൾ ഉണ്ടായിരുന്നു. കേരള മിഡ്-ഡേ റ്റൈംസ് എന്ന പത്രം പ്രസിദ്ധീകരിച്ചിരിച്ചിരുന്നു.
എറണാകുളത്തിന്റെ മദർ തെരേസ എന്നറിയപ്പെട്ട ഈഡിത്ത് ഗ്രീറ്റ് കലൂരിൽ തുടങ്ങിയ അനാഥാലയത്തിൻറെ പ്രവർത്തനങ്ങളിൽ പങ്കാളിയായ തോമസ് വടക്കേക്കുറ്റ് പിന്നീട് അതിന്റെ ചീഫ് ഫങ്ഷനറിയായി. കലൂർ ഗ്രീറ്റ്സ് അക്കാഡമി പ്രവർത്തനങ്ങളിലും സാരഥ്യം വഹിച്ചു. ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ മാധ്യമ പുരസ്കാരം, സർഗ്ഗ സമിതി അവാർഡ്, പവർ വിഷൻ ടി.വിയുടെ ആദരവ് എന്നിവ ലഭിച്ചിട്ടുണ്ട്..