രണ്ടു മിഷ്ണറിമാര്‍ക്ക് മോചനം: ഹെയ്തിയില്‍ കൊള്ള സംഘത്തിന്റെ തടങ്കലില്‍ ഇനിയുള്ളത് 15 പേര്‍

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യുഎസ് മിഷ്ണറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു. മോചിതരായവരെകുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും ഇവരുടെ ആരോഗ്യനില

Nov 24, 2021 - 21:17
Nov 24, 2021 - 21:18
 0

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യുഎസ് മിഷ്ണറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു. മോചിതരായവരെകുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ‘ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ്’ വ്യക്തമാക്കി. മോചിതരായവരുടെ പേര്, മോചന കാരണം, അവര്‍ ഇപ്പോള്‍ എവിടെയാണ് എന്നിങ്ങനെയുള്ളവ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലായെന്നും രണ്ടുപേരുടെ മോചനത്തില്‍ ആഹ്ലാദിക്കുന്‌പോഴും പതിനഞ്ചുപേര്‍ കൊള്ളസംഘത്തിന്റെ പിടിയില്‍ത്തന്നെയാണെന്ന് ഓര്‍ക്കണമെന്നും മിനിസ്ട്രി പ്രസ്താവിച്ചു.

ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും തട്ടിക്കൊണ്ടുപോയത്. ആകെ 16 അമേരിക്കക്കാരും ഒരു കാനഡക്കാരനുമാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിന്നത്. ഇവരില്‍ വെറും 8 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 48 വയസ്സുള്ളവര്‍ വരെയുണ്ടായിരിന്നു. തടങ്കലില്‍ ശേഷിക്കുന്നവരുടെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ഹെയ്തിയിലെ ക്രൈസ്തവ സമൂഹം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0