എറിത്രിയന്‍ ജയിലില്‍ 7000 ദിവസങ്ങള്‍ പിന്നിട്ടു രണ്ടു പാസ്റ്റര്‍മാര്‍

Two pastors after 7000 days in jail

Aug 4, 2023 - 17:34
 0

എറിത്രിയന്‍ ജയിലില്‍   7000 ദിവസങ്ങള്‍ പിന്നിട്ടു  രണ്ടു പാസ്റ്റര്‍മാര്‍ . കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ കര്‍ത്താവിനെ ആരാധിക്കുന്നതിലും കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെയും പേരില്‍ ഇരുണ്ട തടവറകള്‍ക്കുള്ളില്‍ വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്ന നൂറുകണക്കിനു വിശ്വാസികളും ദൈവദാസന്മാരുമുണ്ട്.

19 വർഷം മുമ്പ്, രണ്ട് എറിട്രിയൻ പാസ്റ്റർമാരായ കിഫ്ളു ഗെബ്രെമെസ്ക്കെല്‍ ‍, ഹെയ്ലെ നൈസ്ഗി എന്നിവര്‍ അറസ്റ്റിലായി, ഇന്നും ജയിലിലാണ്. 2004 മെയ് 23-ന് അതിരാവിലെ, പാസ്റ്റർ ഹെയ്‌ലി നൈസ്‌ഗിയും ഡോ. കിഫ്ലു ഗെബ്രെമെസ്കെലിനെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകളിൽ നിന്ന് കൊണ്ടുപോവുകയും ചെയ്തു.

കഴിഞ്ഞ ജൂലൈ 22-ന് ശനിയാഴ്ച തങ്ങളുടെ ഇരുണ്ട അനുഭവങ്ങള്‍ക്കിടയിലും നിത്യ തേജസ്സായ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അദൃശ്യ സാന്നിദ്ധ്യത്തിന്റെ മറവില്‍ തങ്ങളുടെ 7000 ദിവസം ഓര്‍ത്തു കര്‍ത്താവിനെ പ്രത്യേകം സ്മരിക്കുകയുണ്ടായി.


പ്രമുഖ ക്രൈസ്തവ മാധ്യമമായ ദ വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് യു.എസ്.എ.യുടെ എഡിറ്ററായ ടോഡ് നെറ്റില്‍ടണാണ് ഈ വിവരം പങ്കുവെച്ചത്. 2004-ല്‍ താന്‍ എറിത്രിയയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കാണുവാനിടയായി. തുടര്‍ന്ന് തനിക്ക് നിരവധി പാസ്റ്റര്‍മാരെയും വിശ്വാസികളെയും കാണുവാനും പരിചയപ്പെടുവാനുമിടയായി.

എറിത്രിയന്‍ തടവറകളില്‍ കഴിയുന്നവരെ പ്രത്യേകം സന്ദര്‍ശിക്കുവാനും അവസരം ലഭിച്ചു. രാജ്യത്ത് ഓര്‍ത്തഡോക്സ്, കത്തോലിക്ക, ലൂഥറന്‍ പള്ളികള്‍ മാത്രം മതിയെന്നും മറ്റു സുവിശേഷ വിഹിത പെന്തക്കോസ്ത് സഭകള്‍ക്കും മറ്റും ആരാധനാ സ്വാതന്ത്ര്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കുകയുണ്ടായി.

ഇതുമൂലം ആരാധനാലയങ്ങള്‍ അടച്ചു പൂട്ടിയെങ്കിലും ജനം വീടുകളിലും മറ്റു രഹസ്യ കേന്ദ്രങ്ങളിലും കൂട്ടായ്മകള്‍ നടത്തി വരികയായിരുന്നു.

ഇവിടെ എറിത്രിയ പോലീസ് റെയ്ഡുകള്‍ നടത്തിയാണ് വിശ്വാസികളെയും പാസ്റ്റര്‍മാരെയും കസ്റ്റഡയിലെടുക്കുന്നത്. വിചാരണ പോലും നടത്താതെ ജയിലുകളിലും കപ്പല്‍ കണ്ടെയ്നറുകള്‍ താല്‍ക്കാലിക തടവറകളായി ഉണ്ടാക്കി അതില്‍ അടയ്ക്കുകയും ചെയ്തു.

ഇങ്ങനെ വര്‍ഷങ്ങളായി ഇരുണ്ട തടവറകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ ഏകദേശം 400 പേരോളമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദൈവമക്കള്‍ ഇവരുടെ മോചനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0