യു.പി.എഫ് മെഗാ ബൈബിൾ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

UPF Mega Bible Quiz Winners | യു.പി.എഫ് മെഗാ ബൈബിൾ ക്വിസ്

Jan 13, 2025 - 08:25
Jan 13, 2025 - 08:25
 0

കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിന്നാലാമത് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു. നീതു മേഴ്‌സി ജയിംസ് (കോട്ടയം) ഒന്നാം സ്ഥാനം നേടി വിജയിയായി. സന്ധ്യ ബിനു (തൃശൂർ ) രണ്ടാം സ്ഥാനവും, അനു ബാബു (പത്തനംതിട്ട) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 25000, 20000,10000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. ജെറിൻ മറിയം തോമസ്(ആലപ്പുഴ) നാലാം സ്ഥാനവും(₹5000), ആൻസി ബാബു (യു കെ) (₹3000) അഞ്ചാം സ്ഥാനവും നേടി.

ലില്ലി എസ് (തിരുവനന്തപുരം), റജീന സുനൂപ് ( യു കെ) , ആൻസി എസ് പി (തിരുവനന്തപുരം) പെർസിസ് പൊന്നച്ചൻ (കൊല്ലം ) മിനി അജി (തൃശൂർ) എന്നിവർ ആറു മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനുവരി 26 ന് നടക്കുന്ന യു.പി.എഫ് 43 മത് വാർഷിക കൺവെൻഷനിൽ നൽകും. ക്വിസ് ഓൺലൈൻ സംവിധാനം ബ്രദർ വിബിൻ സി ബി നിയന്ത്രിച്ചു. പാ. പ്രതീഷ് ജോസഫ് (ചീഫ് എക്സാമിനർ ), പാ. ഷിന്റോസ് കെ എം( രജിസ്ട്രാർ ), പാ. ലിബിനി ചുമ്മാർ(ജനറൽ പ്രസിഡന്റ് ), ബ്രദർ ഷിജു പനക്കൽ( ജനറൽ സെക്രട്ടറി ), പാ. സി യു ജെയിംസ് ( ബോർഡ്‌ അംഗം )എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0