വിധവയായ റിഫാത്തും കുടുംബവും പാക്കിസ്ഥാനിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒടുവിലത്തെ ഇര

ക്രൈസ്തവ വിരുദ്ധതയുടെ പേരിൽ പേരുകേട്ട പാക്കിസ്ഥാനില്‍ റിഫാത്ത് റാണി എന്ന വിധവയായ ഒരു ക്രൈസ്തവ സ്ത്രീ നേരിട്ട അതിക്രമവും നിയമ നിഷേധവും ചര്‍ച്ചയാകുന്നു. ഫൈസലാബാദിലെ കാർഷിക സർവ്വകലാശാലയിൽ കെയർ ടേക്കറായി ജോലിചെയ്യുന്ന റിഫാത്ത് റാണി നേരിടുന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Feb 11, 2022 - 17:26
 0

ക്രൈസ്തവ വിരുദ്ധതയുടെ പേരിൽ പേരുകേട്ട പാക്കിസ്ഥാനില്‍ റിഫാത്ത് റാണി എന്ന വിധവയായ ഒരു ക്രൈസ്തവ സ്ത്രീ നേരിട്ട അതിക്രമവും നിയമ നിഷേധവും ചര്‍ച്ചയാകുന്നു. ഫൈസലാബാദിലെ കാർഷിക സർവ്വകലാശാലയിൽ കെയർ ടേക്കറായി ജോലിചെയ്യുന്ന റിഫാത്ത് റാണി നേരിടുന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏതാനും നാളുകൾക്കു മുന്‍പ് ഭർത്താവ് മരിച്ചതിന് ശേഷം 6 അംഗങ്ങളുള്ള കുടുംബത്തിന്റെ ചുമതല മുഴുവൻ അവർക്ക് ഏറ്റെടുക്കേണ്ടിവന്നു. സാമ്പത്തിക പ്രതിസന്ധിക്ക് അല്പം ആശ്വാസമാകുമെന്ന നിലയിൽ വൈദ്യുതി പങ്കുവെക്കാനായി ഇതിനിടയിൽ റിഫാത്ത് സമീപത്ത് താമസിക്കുന്ന അക്ബർ അലിയുമായി ധാരണയിലെത്തി. എന്നാൽ വൈദ്യുതി ബില്ല് വന്നപ്പോൾ അലി കാലുമാറി. മുഴുവൻ തുകയും റിഫാത്ത് റാണി നൽകണമെന്ന് അയാൾ പറഞ്ഞു.

കൂടുതൽ പണം ആവശ്യപ്പെട്ട് റിഫാത്തിന്റെ മകളായ ഇറാമിനെ അലി ശല്യപ്പെടുത്താൻ ആരംഭിച്ചപ്പോൾ ഹാരൂൺ മാസിഹ് എന്ന അവരുടെ മകൻ പോലീസിൽ പരാതി നൽകി. പോലീസ് അലിയെയും, ഹാരൂണിനെയും കസ്റ്റഡിയിലെടുത്ത് 10 ദിവസം ജയിലിലടച്ചു. പുറത്തിറങ്ങിയതിനു ശേഷം വൈദ്യുതി ബില്ല് പകുതിവെച്ച് നൽകാൻ ഇരുകൂട്ടരും സന്നദ്ധത അറിയിച്ചെങ്കിലും, കുറച്ചു ദിവസങ്ങൾ പിന്നിട്ടതിന് ശേഷം കാര്യങ്ങൾ കൂടുതൽ വഷളായി. റിഫാത്തിന്റെ മകനും, മരുമകനും ചേർന്ന് തന്റെ മകളെ പീഡിപ്പിച്ചുവെന്ന വ്യാജ ആരോപണവുമായി അലി രംഗത്തുവരികയും, ഇവരുടെ കുടുംബത്തിലെ ഒരംഗത്തെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

റിഫാത്തിന്റെ കുടുംബാംഗങ്ങൾ വീടിന്റെ ഉള്ളിൽ ആയിരുന്ന സമയത്ത് പുറത്തുനിന്ന് വീട് അഗ്നിക്കിരയാക്കാനും അലി ശ്രമം നടത്തി. ഇതിനിടയിൽ നിരവധി തവണ പോലീസിനെ ക്രൈസ്തവ കുടുംബം സമീപിച്ചെങ്കിലും അവർ യാതൊരു നടപടിയും സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ അവർ, 'ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാൻ' എന്ന സംഘടനയെ പരാതിയുമായി സമീപിക്കുകയായിരിന്നു. വീട് അഗ്നിക്കിരയാക്കാൻ അലി ശ്രമിച്ചതിന്റെ പിറ്റേ ദിവസം, അതായത് ഡിസംബർ 28നു സംഘടനയുടെ സമ്മര്‍ദ്ധത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഫെബ്രുവരി രണ്ടാം തീയതി കോടതി കേസിൽ വാദം കേൾക്കേണ്ടത് ആയിരുന്നെങ്കിലും, അലി അഭിഭാഷകനുമായിട്ടല്ല വന്നതെന്ന കാരണം ചൂണ്ടിക്കാട്ടി വാദം മാറ്റിവെച്ചിരിക്കുകയാണ്. എല്ലാവർക്കും ഒരേപോലെ നീതി ലഭിക്കേണ്ടതിനുവേണ്ടി ഇപ്പോഴത്തെ നിയമങ്ങൾ പൊളിച്ചെഴുതാനുള്ള സമയം അതിക്രമിച്ചുവെന്ന് ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാന്റെ അധ്യക്ഷൻ നവീൻ വാൾട്ടർ പ്രതികരിച്ചു. അലിയുടെ മകളെ പീഡിപ്പിച്ചുവെന്ന .വ്യാജ ആരോപണം നിലനിൽക്കുന്നതിനാൽ റിഫാത്തിന്റെ മകനും, മരുമകനും ഇപ്പോൾ കോടതി നടപടിയെ നേരിടുകയാണ്. എന്നാൽ പ്രതികാരത്തിന്റെ ഭാഗമായാണ് അലി ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്നു ഈ ക്രൈസ്തവ കുടുംബം ആവര്‍ത്തിക്കുകയാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0