എ.ജി. കാട്ടാക്കട സെക്ഷൻ: സണ്ടേസ്കൂൾ വാർഷികം ജനു. 26ന് കൊണ്ണിയൂരിൽ

Jan 25, 2023 - 14:20
Jan 26, 2023 - 18:22
 0

അസംബ്ലീസ് ഓഫ് ഗോഡ് കാട്ടാക്കട സെക്ഷൻ സണ്ടേസ്കൂളിന്റെ വാർഷികം ജനുവരി 26 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ കൊണ്ണിയൂർ എ. ജി. ഹെബ്രോൻ ചർച്ചിൽ വച്ചു നടക്കും.

പാസ്റ്റർ നന്നു കെ. (കിളിമാനൂർ) മുഖ്യ സന്ദേശം നൽകും. സെക്ഷൻ സണ്ടേസ്കൂൾ കൺവീനർ ബാബു ജോയ് റ്റി. അധ്യക്ഷനാകും. കാട്ടാക്കട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജു ദാനം ഉദ്ഘാടനം ചെയ്യും. സെക്ഷൻ സണ്ടേസ്കൂൾ സെക്രട്ടറി പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിക്കും. 

സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ റാലി രാവിലെ 9 ന് പൂവച്ചൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. നെയ്യാറ്റിൻകര സെക്ഷൻ സണ്ടേസ്കൂൾ കൺവീനർ പാസ്റ്റർ ഫ്രാൻസിസ് ഫ്ലാഗ് ഓഫ് ചെയ്യും. പൊതു സമ്മേളനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സമ്മാനദാനം എന്നിവയും ഉണ്ടാകും. 

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0