ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

May 8, 2024 - 08:30
May 8, 2024 - 21:50
 0

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍  കെപി യോഹന്നാന്   വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ സഭയുടെ കാമ്പസിന് പുറത്തെ റോഡില്‍ വച്ച് വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. 

ബിഷപ്പ് ഡോ. കെ പി യോഹന്നാൻ അന്തരിച്ചു

അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും സഭാ വക്താവ് ഫാ. സി ജോ പന്തപ്പള്ളില്‍ അറിയിച്ചു. യു.എസ്സിലെ ടെക്‌സാസില്‍ വെച്ച് പ്രാദേശിക സമയം രാവിലെ 6.45 ( ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 05:25)-നാണ് അപകടം നടന്നത്.

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന   സഭയുടെ കാമ്പസിലാണ്   പ്രഭാത സവാരി നടത്തുന്നത്. പതിവിന് വിപരീതമായി പുറത്തെ റോഡില്‍ ഇറങ്ങിയപ്പോഴാണ് അപകടം. നാലു ദിവസം മുന്‍പാണ് അദ്ദേഹം തിരുവല്ലയില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്.

 അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർസ് അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0