'ഗാസയ്ക്കു മേൽ അണുവായുധവും പ്രയോഗിക്കാം'; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ നീക്കി ബെഞ്ചമിൻ നെതന്യാഹു

Nov 5, 2023 - 22:29
 0

ഗാസയ്ക്കുമേൽ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമർശം നടത്തിയ ഇസ്രായേൽ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമിഹൈയുടെ പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സർക്കാർ യോഗങ്ങളിൽ നിന്നടക്കം അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തത്.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

നിരപരാധികളെ ദ്രോഹിക്കാതിരിക്കാൻ അന്താരാഷ്ട്ര നിയമത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇസ്രായേലും ഇസ്രയേലി പ്രതിരോധ സേനയും (ഐഡിഎഫ്) പ്രവർത്തിക്കുന്നതെന്നും നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു. വിജയം കാണുന്നതു വരെ അത് തുടരും. അമിഹൈ എലിയാഹുവിന്റെ പരാമർശങ്ങൾ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

 Register free  christianworldmatrimony.com

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ പതിനായിരത്തോളം ജനങ്ങളാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു പൈതൃക വകുപ്പു മന്ത്രി അമിഹൈ എലിയാഹുവിന്റെ പരാമർശം. കോൽ ബറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. “എല്ലാവരേയും കൊല്ലാൻ ഗാസ മുനമ്പിൽ ഏതെങ്കിലും തരത്തിലുള്ള അണുബോംബ് വർഷിക്കുന്നതിനെ” കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. “അതുമൊരു മാർഗമാണ്” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

 അമിഹൈ എലിയാഹു ഗാസയിലെ ജനങ്ങളെ ‘നാസികൾ’ എന്ന് വിളിച്ചതായും യാതൊരു തരത്തിലുള്ള മാനുഷിക സഹായവും വേണ്ടെന്ന് പറയുകയും ചെയ്തതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ മന്ത്രിയാണ് അമിഹൈ.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

അമിഹൈയുടെ പരാമർശത്തിനെതിരെ ഇസ്രായേലിലെ പ്രതിപക്ഷ നേതാക്കൾ അടക്കം രംഗത്തെത്തി. നിരുത്തരവാദപരമായ ഒരു മന്ത്രിയുടെ ഭയാനകവും ഭ്രാന്തവുമായ പരാമർശം എന്നാണ് ഇസ്രായേലിലെ പ്രതിപക്ഷ നേതാവ് യൈർ ലാപ്പിഡ് പ്രതികരിച്ചു.

അതേസമയം, പരാമർശം വിവാദമായതോടെ, വിശദീകരണവുമായി എലിയാഹു രംഗത്തെത്തി. ആലങ്കാരിക പ്രയോഗമാണ് താൻ നടത്തിയത് എന്നായിരുന്നു വിശദീകരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0