ബിൻലാദൻ ഒളിവിൽ താമസിച്ചിരുന്ന നാട്ടിൽ ബൈബിളുകളെത്തിക്കാനുള്ള വൻ പദ്ധതിയുമായി മിഷൻ ക്രൈ

Apr 24, 2021 - 08:43
 0

ലോകത്തെ വിറപ്പിച്ചിരുന്ന തീവ്രവാദി നേതാവ് ഒസാമ ബിൻലാദൻ പാക്കിസ്ഥാനിൽ ഒളിവിൽ താമസിച്ചിരുന്ന അബോട്ടാബാദിലെ ഭവനങ്ങളിൽ ആയിരക്കണക്കിനു ബൈബിളുകൾ എത്തിക്കുന്നതിനുള്ള പദ്ധതിയുമായി ക്രിസ്ത്യൻ സംഘടനയായ മിഷൻ ക്രൈ. മുസ്ളീങ്ങൾ മാത്രം താമസിക്കുന്ന ഈ പ്രദേശത്തുള്ള വീടുകളിലേക്ക് ബൈബിളുകൾ എത്തിക്കാനുള്ള ബ്രഹത് പദ്ധതി പ്ളാൻ ചെയ്തത് മിഷൻ ക്രൈയുടെ അദ്ധ്യക്ഷനായ ജാസൺ വൂൾഫോർഡ് ആണ്. ഇതിനായി 11,000 ഡോളറിന്റെ സഹായം അഭ്യർത്ഥിക്കുകയുണ്ടായി. എന്നെന്നേക്കും ഒരു കരിനിഴലായി കഴിഞ്ഞിരുന്ന അബോട്ടാബാദിലെ ജനങ്ങൾ ജീവവെളിച്ചം ദൈവവചനത്തിലൂടെ കാണട്ടെയെന്ന് പ്രത്യാശിക്കാം.

പാക്കിസ്ഥാനിലെ അബോട്ടാബാദിലെ കൂറ്റൻ ബംഗ്ളാവിലാണ് പത്തു വർഷം മുമ്പ് അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയ നാളുകളിൽ ലാദൻ താമസിച്ചിരുന്നത്. ഇതിനെത്തുടർന്ന് ഈ വീടും പ്രദേശവും ലോകശ്രദ്ധ നേടിയിരുന്നു. തുടർന്ന് ഈ വീട് അധികാരികൾ ഇടിച്ചു നിരത്തിയതിനെത്തുടർന്ന് ഇവിടം കുട്ടികൾക്കുള്ള കളിസ്ഥലമാക്കി മാറ്റിയിരുന്നു. എങ്കിലും ഇവിടത്തുകാർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow