ചർച്ച് ഓഫ് ഗോഡ് പന്തളം സെന്റർ കൺവൻഷൻ ഡിസം. 7 മുതൽ

Church of God Pandalam Centre Convention from 7th December 2022

Nov 12, 2022 - 20:10
 0

ർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് പന്തളം സെന്ററിന്റ പതിനാലാമത് വാർഷിക കൺവൻഷൻ ഡിസം. 7 മുതൽ 11 വരെ കുളനട ദൈവ സഭാ ഗ്രൗണ്ടിൽ നടക്കും. ഓവർസിയർ പാസ്റ്റർ സി.സി.തോമസ്, പാസ്റ്റർ ഏബ്രഹാം മാത്യു(സെന്റർ പ്രസിഡന്റ്), പാസ്റ്റർ ഷിബു.കെ.മാത്യു(തിരുവല്ല),പാസ്റ്റർ തോമസ് ഫിലിപ്പ്‌(വെണ്മണി),പാസ്റ്റർ കെ.ജെ.മാത്യു(പുനലൂർ), പാസ്റ്റർ ജോയ് പാറയ്ക്കൽ(പെരുമ്പാവൂർ),പാസ്റ്റർ പി.എ.ജെറാർഡ്, സിസ്റ്റർ ലില്ലിക്കുട്ടി സാമുവൽ(ബാംഗ്ളൂർ) എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച്ച ലേഡീസ് മിനിസ്ട്രിയുടെയും ശനിയാഴ്ച്ച വൈപിഇ സണ്ടേസ്കൂളിന്റെയും വാർഷിക യോഗങ്ങൾ നടക്കും. ഞായറാഴ്ച്ചയിലെ സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

പാസ്റ്റർ എബ്രഹാം മാത്യു ജനറൽ ക ൺവീനറായി വിവിധ സബ് കമ്മറ്റികൾ സജീവ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ടെന്നു പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ടി.ജോർജ് കുട്ടി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0