PAN Aadhaar Linking| ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി

Mar 29, 2023 - 00:02
 0
PAN Aadhaar Linking| ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി

ആധാറുമായി പാൻകാർഡ് ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സർക്കാർ മൂന്നുമാസത്തേക്ക് കൂടി നീട്ടി. ഈ മാസം 31നായിരുന്നു നേരത്തെ പ്രഖ്യാപിച്ച അവസാന തീയതി. ഇനി ജൂൺ 30 വരെ സമയം ലഭിക്കും. ജൂലൈ ഒന്നു മുതൽ, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തന രഹിതമാകും.

നേരത്തെ ആധാർ പാൻ ലിങ്കിങ്ങിനുള്ള അവസാന തീയതി 2022 മാർച്ച് 31 ആയിരുന്നു. അതുവരെ ആധാർ-പാൻ ലിങ്കിംഗിന് യാതൊരുവിധ ഫീസും അടയക്കേണ്ടതില്ലായിരുന്നു. അതേസമയം 2022 ഏപ്രിൽ മുതൽ ജൂൺ 30 വരെ ലിങ്ക് ചെയ്യുന്നതിന് 500 രൂപ പിഴ ഈടാക്കിയിരുന്നു. 2022 ജൂലൈ 1 മുതലാണ് 1000 രൂപ പിഴ ഈടാക്കിത്തുടങ്ങിയത്.

ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

പാൻ പ്രവർത്തനരഹിതമാകും. ഇത് സാമ്പത്തിക ഇടപാടുകൾ ചെയ്യുന്നതിന് തടസമായി മാറും. കൂടാതെ ആദായനികുതി റിട്ടേൺ നൽകാനാകാതെ വരും. ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.

1. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല

2. തീർപ്പാക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യില്ല

3. പ്രവർത്തനരഹിതമായ പാൻകാർഡ് ഉടമകൾക്ക് തീർപ്പാക്കാത്ത റീഫണ്ടുകൾ നൽകാനാവില്ല

4. പാൻ പ്രവർത്തനരഹിതമാകുന്നതിനാൽ ഉയർന്ന നിരക്കിൽ നികുതി അടക്കേണ്ടി വരും.

മുകളിൽ പറഞ്ഞവയ്‌ക്ക് പുറമേ, നികുതിദായകന് ബാങ്കുകളിലും മറ്റ് സാമ്പത്തിക പോർട്ടലുകളിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം, കാരണം എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കുമുള്ള പ്രധാന കെവൈസി മാനദണ്ഡങ്ങളിലൊന്നാണ് പാൻ.

ഫീസ് അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം

ഇൻകം ടാക്‌സ് വെബ്‌സൈററിലെ വിവരങ്ങൾ പ്രകാരം രണ്ടു വിധത്തിൽ ഫീസ് അടയ്ക്കാവുന്നതാണ്.

1. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ജമ്മു & കശ്മീർ ബാങ്ക് , കരൂർ വൈശ്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് 1000 രൂപ അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം നോക്കാം. ശ്രദ്ധിക്കുക മേൽപ്പറഞ്ഞ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഈ രീതിയിൽ പിഴ അടയ്ക്കാൻ കഴിയുക.

ഇ ഫയലിംഗ് വെബ്‌സൈറ്റ് ലോഗിൻ ചെയ്യുക
(https://eportal.incometax.gov.in/iec/foservices/#/e-pay-tax-prelogin/user-details)
പാൻ നമ്പറും, ആധാർ നമ്പറും നൽകുക
പാൻ നമ്പർ നൽകുക, രജിസ്റ്റേഡ് മൊബെൽ നമ്പർ വഴി ലഭിക്കുന്ന ഒടിപി നോക്കി വെരിഫൈ ചെയ്യുക
പ്രൊസീഡ് ബട്ടൺ ക്ലിക് ചെയ്യുക
Assessment year-`2023-24 സെലക്ട് ചെയ്ത് , Type of payment 1000 രൂപ എന്ന് എന്റർ ചെയ്യുക, continue എന്ന് click ചെയ്യുക

ഇപ്രകാരം പാൻ ആധാർ ലിങ്ക് ചെയ്യുമ്പോൾ നടപടിക്രമങ്ങൾ പൂർത്തായാകാൻ നാലോ അഞ്ചോ ദിവസമെടുക്കുമെന്നും വെബ്‌സെറ്റിൽ പറയുന്നുണ്ട്.

2. ഇൻകം ടാക്‌സ് വെബ്‌സൈററിൽ ലിസ്റ്റ് ചെയ്യാത്ത മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കായി ഫീസ് അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം

ഇ ഫയലിംഗ് വെബ്‌സൈറ്റ് ക്ലിക് ചെയ്യുക
(https://eportal.incometax.gov.in/iec/foservices/#/e-pay-tax-prelogin/user-details)
പാൻ നമ്പർ നൽകുക, രജിസ്റ്റേഡ് മൊബെൽ നമ്പർ വഴി ലഭിക്കുന്ന ഒടിപി നോക്കി വെരിഫൈ ചെയ്യുക
ചലാൻ നമ്പർ/ITNS 280ന് ക്ലിക്ക് ചെയ്യുക
(0021)ഇൻകം ടാക്‌സ് (otherr than companies) എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക
(500) other receipts എന്നത് സെലക്ട് ചെയ്യുക
Assessmeny year (AY) 2023-24 സെലക്ട് ചെയ്യുക, മറ്റ് അനുബന്ധ വിവരങ്ങളും നൽകി പ്രൊസീഡ് ബട്ടൺ ക്ലിക് ചെയ്യുക

അസാധുവായ പാൻ കാർഡ് ഉടമകൾ , പുതിയ പാൻ കാർഡിന് അപേക്ഷ നൽകുകയും, സാമ്പത്തിക ഇടപാടുകൾ നടത്തണമെങ്കിൽ പുതിയ പാൻ കാർഡ് ആധാറുമായി ലിങ്ക്‌ചെയ്യേണ്ടതായും വരും. എന്നാൽ മുൻപ് പഴയ പാൻകാർഡ് മുഖേന നിരവധി ട്രാൻസാക്ഷൻസ് നടത്തിയ നികുതിദായകരെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാകും. മൊത്തം 61 കോടി പാൻ കാർഡുകളിൽ 48 കോടി കാർഡുകൾ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സിബിഡിടി ചെയർപേഴ്സൺ നിതിൻ ഗുപ്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു.