ഫ്രാൻസിലെ സ്കൂളിൽ കത്തി ആക്രമണത്തിൽ അധ്യാപകൻ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്; അക്രമി പിടിയിൽ

20 വയസ് പ്രായമുള്ള ചെചെൻ വംശജനാണ് കസ്റ്റഡിയിലുള്ളത്. ഇയാൾ സ്കൂളിലെ മുൻ വിദ്യാർത്ഥിയാണെന്നാണ് സൂചന

Oct 14, 2023 - 04:02
 0
ഫ്രാൻസിലെ സ്കൂളിൽ കത്തി ആക്രമണത്തിൽ അധ്യാപകൻ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്; അക്രമി പിടിയിൽ

അറാസിലെ ഒരു പബ്ലിക് സ്കൂളിലുണ്ടായ കത്തി ആക്രമണത്തിൽ അധ്യാപകൻ കൊല്ലപ്പെട്ടു. മറ്റൊരു അധ്യാപകനും സുരക്ഷാ ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റു. ഫ്രാൻസിലെ വടക്കൻ നഗരമാണ് അറാസ്. ഇവിടുത്തെ ഒരു ഹൈസ്കൂളിലാണ് ആക്രമണം ഉണ്ടായത്.

പ്രാദേശിക സമയം ഏകദേശം 11:00 മണിയോടെയാണ് ‘ഗാംബെറ്റ’ ഹൈസ്കൂളിൽ ആക്രമണമുണ്ടായത്. “അല്ലാഹു അക്ബർ” എന്ന് വിളിച്ചുകൊണ്ടാണ് അക്രമി പാഞ്ഞടുത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രണത്തിൽ ഫ്രഞ്ച് ഭാഷാ അധ്യാപകനാണ് കൊല്ലപ്പെട്ടത്.

അതേസമയം ഹൈസ്കൂളിൽ ആക്രമണം നടത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. 20 വയസ് പ്രായമുള്ള ചെചെൻ വംശജനാണ് കസ്റ്റഡിയിലുള്ളത്. ഇയാൾ സ്കൂളിലെ മുൻ വിദ്യാർത്ഥിയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് അക്രമിയുടെ സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വാർത്താ ചാനലായ ബിഎഫ്എംടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം പബ്ലിക് സ്കൂളിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ഫ്രഞ്ച് ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിനിടെ ഫ്രാൻസിലെ മുസ്ലീം, ജൂത സമുദായങ്ങൾ തമ്മിലുള്ള ബന്ധം അടുത്തിടെയായി മോശമയാിരുന്നു. അതിനിടെയാണ് പബ്ലിക് സ്കൂളിൽ കത്തി ആക്രമണം ഉണ്ടായത്. ഇതേത്തുടർന്ന് ഫ്രാൻസിൽ അതീവ ജാഗ്രതയിലാണ് പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരും.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL