മഹാരാഷ്ട്രയിൽ സുവിശേഷ വിരോധികൾ പാസ്റ്ററെയും വിശ്വാസിയെയും ക്രൂരമായി മർദിച്ചു.

Oct 13, 2022 - 20:39
 0
താനെ ഭിവണ്ടി കാട്ടായി പിലാനിപ്പാഡ ഗ്രേസ് ബാപ്റ്റിസ്റ്റ് ചർച്ച് ശുശ്രൂഷകൻ കണ്ണൂർ സ്വദേശി പാസ്റ്റർ സുജിത് ചിക്കുനിയെയും കൂടെയുണ്ടായിരുന്ന യുവ സഹോദരനെയും സെപ്റ്റംബർ 22 വ്യാഴാഴ്ച്ച ഒരു കൂട്ടം സുവിശേഷ വിരോധികൾ ആക്രമിച്ചു.
സെപ്റ്റംബർ 22 വ്യാഴാഴ്ച്ച സഭയുടെ ഭവന പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ വിജനമായ ഒരു സ്ഥലത്ത് വച്ച് മുഖം മൂടി ധരിച്ച ഒരു കൂട്ടം സുവിശേഷ വിരോധികൾ പാസ്റ്ററെയും ഒപ്പമുണ്ടായിരുന്ന യുവ സഹോദരനെയും ക്രൂരമായി മർദിക്കുകയായിരുന്നു.
കൂടുതൽ അക്രമ ഭീഷണി നിലനിൽക്കുന്നതിനാൽ പാസ്റ്റർ ഇപ്പോൾ സ്വന്തം വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. അക്രമ സംഭവത്തെ കുറിച്ച് ഭിവണ്ടി നിസാംപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 5 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർത്തൃദാസന് ഭാര്യയും 12 വയസ്സുള്ള ഒരു മകനുമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0