യേശു വിളിക്കുന്നു പ്രാർത്ഥനാ സമ്മേളനത്തിന് കോടതിയുടെ അനുമതി

Apr 11, 2024 - 21:33
 0
യേശു വിളിക്കുന്നു പ്രാർത്ഥനാ  സമ്മേളനത്തിന് കോടതിയുടെ അനുമതി

"യേശു വിളിക്കുന്നു" പ്രാർത്ഥനാ സമ്മേളനം നടത്താനുള്ള  റദ്ദാക്കിയതിരെ സമർപ്പിച്ച ഹർജിയിൽ പ്രാർത്ഥനാ സമ്മേളനം നടത്താനുള്ള അനുമതി  പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യയുടെ പരമോന്നത കോടതി മധ്യപ്രദേശിലെ  ഇൻഡോർ  ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടു. ഏപ്രിൽ 10 ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച്  നടത്തിയ വിധി ന്യായത്തിൽ  “അനുമതി റദ്ദാക്കുന്നത് ന്യായമല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെതുകയും അനുകൂല വിധികല്പിക്കുകയും ചെയ്തു 

ജസ്റ്റീസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച്, മധ്യപ്രദേശിലെ ഇൻഡോർ ജില്ലാ കളക്ടറോട് ജീസസ് കാൾസ് മിനിസ്ട്രിയുടെ തലവനായ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനെ പ്രാർത്ഥനാ സമ്മേളനത്തിൽ ജനങ്ങളെ  അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മധ്യപ്രദേശിന്റെ സാമ്പത്തിക നാഡീ കേന്ദ്രമായ ഇൻഡോറിലാണ്  "യേശു വിളിക്കുന്നു" പരിപാടി  സംഘടിപ്പിച്ചത് .

“സുപ്രീംകോടതി വിധിയിൽ സന്തോഷമുള്ളതായി പരിപാടിയുടെ മുഖ്യ സംഘാടകനായ സുരേഷ് കാൾട്ടൺ ഏപ്രിൽ 11 ന് പറഞ്ഞു.  ഏപ്രിൽ 10 ന്  ഷെഡ്യൂൾ  പ്രോഗ്രാം, നടത്താനുള്ള അനുമതി  അതേ ദിവസം തന്നെ സുപ്രീം കോടതി ഉത്തരവ് നൽകിയെങ്കിലും  മറ്റു ക്രമീകരങ്ങൾക്കായി  മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടതായി വന്നതായും  അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനകരൻ ഇന്ത്യയിലെ അറിയപ്പെടുന്ന സുവിശേഷകനാണ്, കൂടാതെ രാജ്യത്തുടനീളം പ്രാർത്ഥനാ യോഗങ്ങൾ നടത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ 100-ലധികം "പ്രാർത്ഥന ഗോപുരങ്ങൾ" സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇൻഡോറിൽ നടക്കുന്ന യോഗത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 8,000 ക്രിസ്ത്യാനികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ സംഘാടകനായ സുരേഷ് കാൾട്ടൺ പറഞ്ഞു.

ഏപ്രിൽ 10 ന് നിശ്ചയിച്ചിരുന്ന പ്രാർത്ഥനാ സമ്മേളനം നടത്താൻ മാർച്ച് 22 ന് ജില്ലാ ഭരണകൂടം അനുമതി നൽകി.  എന്നാൽ ഏപ്രിൽ 6 ന്, അഖില ഭാരത ഹിന്ദു മഹാസഭയുടെ (ആൾ-ഇന്ത്യ ഹിന്ദു ഗ്രാൻഡ് കൗൺസിൽ) ബാനറിന് കീഴിലുള്ള പ്രവർത്തകർ ഇൻഡോർ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. മതപരിവർത്തന പ്രവർത്തനങ്ങൾ ആരോപിച്ച് പരിപാടിയുടെ അനുമതി റദ്ദാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഏപ്രിൽ 7 ന്, സംഘാടകർക്ക് നോട്ടീസ് നൽകാതെ ജില്ലാ അഡ്മിനിസ്ട്രേഷൻ പരിപാടി നടത്താനുള്ള അനുമതി റദ്ദാക്കി, കാൾട്ടൺ പറഞ്ഞു.

ഇത് ഗൂഢാലോചനയാണെന്നും ജില്ലാ ഭരണകൂടം ഹൈന്ദവ സംഘടനകളുമായി കൈകോർത്തുവെന്നും 
മുഖ്യ സംഘാടകനായ സുരേഷ് കാൾട്ടൺ പറഞ്ഞു.

സ്റ്റേ ഉത്തരവ് ആവശ്യപ്പെട്ട് സംഘാടകർ  മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് നിരസിച്ചു. ഇതോടെ സംഘം സുപ്രീം കോടതിയെ സമീപിച്ചു.

സംസ്ഥാനത്തെ ചെറിയ ക്രിസ്ത്യൻ സമൂഹത്തിനെതിരെ എങ്ങനെയാണ് നഗ്നമായ നുണകൾ പ്രചരിപ്പിക്കുന്നതെന്ന് സുപ്രീം കോടതി ഉത്തരവ് തെളിയിക്കുന്നതായും  അധികാരികൾ മനസിലാക്കാൻ  ബാധ്യസ്ഥരാണെന്നും കാൾട്ടൺ അഭിപ്രായപ്പെട്ടു.

മണിപ്പൂർ കലാപത്തിൽ മൗനം വെടിഞ്ഞ് മോദി, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് അവകാശവാദം ക്രിസ്തീയ സംസ്കാരം തകരുന്നതിൽ ആശങ്കയെന്ന് പ്രമുഖ നിരീശ്വരവാദി റിച്ചാർഡ് ഡോക്കിൻസ്