ഐപിസി കുന്നംകുളം സെൻ്റർ കൺവൻഷൻ ഡിസം.23 വെള്ളിയാഴ്ച മുതൽ

IPC Kunnamkulam Centre Convention from 23rd December 2022

Dec 21, 2022 - 15:25
 0

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കുന്നംകുളം സെന്ററിന്റെ സുവിശേഷ യോഗവും സംഗീത വിരുന്നും ഡിസം. 23 മുതല്‍ 25 വരെ പോർക്കുളം രഹബോത്ത് നഗറിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവഹിക്കും. 23,24 വെള്ളി,ശനി ദിവസങ്ങളിൽ വൈകിട്ട് 6 മണിക്ക് പൊതുയോഗത്തിൽ കെ. ജെ. തോമസ് കുമളി, സണ്ണി കുര്യൻ വാളകം എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11.30 വരെ ഉപവാസ പ്രാർത്ഥന, 11.30 മുതൽ സഹോദരി സമ്മേളനം, 2.30 മുതൽ സെൻ്ററിലെ ശുശ്രൂഷകരുടെ സമ്മേളനം എന്നിവ ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 9.30 ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ ദാനിയേൽ കൊന്നനിൽകുന്നതിൽ(ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് 2.30 മുതൽ സെൻററിലെ സൺഡേസ്കൂൾ വാർഷിക സമ്മേളനവും കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരിക്കും. സംഗീത ശുശ്രൂഷ ഇവ. ജെയ്സൻ ജോബ് & ടീം നയിക്കും.പാസ്റ്റർ കെ.എ.വർഗീസ് – വൈസ് പ്രസിഡന്റ്, പാസ്റ്റർ പി.കെ മധു – സെക്രട്ടറി, ബ്രദർ കെ.സി. ബാബു – ജോയിന്റ് സെക്രട്ടറി, പാസ്റ്റർ വിനോദ് ഭാസ്കർ – പബ്ലിസിറ്റി കൺവീനർ, ബ്രദർ ഷാജു സി.ഐ- ട്രഷർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0