ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക് ചിൽഡ്രൻസ് ഫെസ്റ്റ് -2022 ഡിസംബർ 24 ശനിയാഴ്ച

Dec 19, 2022 - 19:47
 0

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക് ചിൽഡ്രൻസ് ഫെസ്റ്റ് 2022 ഡിസംബർ 24 ശനിയാഴ്ച രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഐ പി സി ഗില്ഗാൽ കാർത്തികപ്പള്ളി സഭയിൽ നടത്തപ്പെടും. രാവിലെ 8.00 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 9.00 മണിക്ക് സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ തോമസ് ചാണ്ടിയുടെ അധ്യക്ഷതയിൽ, ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റും സണ്ടേസ്കൂൾ രക്ഷാധികാരിയുമായ പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം നിർവഹിക്കും.ഐ പി സി ആലപ്പുഴ വെസ്റ്റ് സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ എൻ സ്റ്റീഫൻ ആശംസകൾ അറിയിക്കും. സിസ്റ്റർ ജയ്നി മറിയം ജെയിംസ്, പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് എന്നിവർ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ക്ലാസ്സുകൾ നയിക്കും. അധ്യാപകർക്കായുള്ള പ്രത്യേക സെഷനിൽ ഇവാ. എബ്രഹാം വിൽ‌സൺ ക്ലാസ് എടുക്കും.ബ്രദർ ജെമൽസൺ ജേക്കബ്, ബ്രദർ വിൽജി എന്നിവരുടെ നേതൃത്വത്തിൽ സംഗീത ആരാധന നടത്തപ്പെടും. പുതിയ ഗെയ്മുകൾ, ആക്ഷൻ സോങ്ങ്, ഗിഫ്റ്റ് വിതരണം എന്നിവ ചിൽഡ്രൻസ് ഫെസ്റ്റ് 2022 ന്റെ ഭാഗമായി നടത്തപ്പെടും.പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ മാത്യു എബ്രഹാം, പാസ്റ്റർ ഐസക് ജോൺ, പാസ്റ്റർ പി ബി സൈമൺ, പാസ്റ്റർ തോമസ് ബാബു, ഇവാ. സാബു തോമസ്, ബ്രദർ അനിൽ കാർത്തികപ്പള്ളി എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0