ഐപിസി തിരുവനന്തപുരം മേഖലാ സോദരി സമാജം സുവിശേഷ സന്ദേശ യാത്ര നടത്തി
ഐപിസി തിരുവനന്തപുരം മേഖലാ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ സന്ദേശ യാത്ര നടത്തി. ജനു.12 വ്യാഴാഴ്ച രാവിലെ 09.30ന് കാട്ടാക്കട ചൂണ്ടുപലക ജംങ്ഷനിൽ നിന്നും ആരംഭിച്ച യാത്ര വിവിധ കവലകളിലൂടെ സഞ്ചരിച്ചു സുവിശേഷ സന്ദേശങ്ങൾ നൽകി. യാത്ര ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ എൻ. വിജയകുമാർ ഉത്‌ഘാടനം ചെയ്തു. ഐപിസി ചിറയിൻകീഴ് സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.ജെ. ഡാനിയേൽ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു. പാസ്റ്റർ പോൾ രഞ്ജിത്ത് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പ്രസിഡന്റ് സിസ്റ്റർ മേഴ്‌സി ദാനിയേൽ സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ തുടങ്ങിയ മേഖലാ സോദരി സമാജം പ്രവർത്തകർ സുവിശേഷ സന്ദേശ യാത്രയ്ക്ക് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0

