ഐപിസി വാളകം സെന്റര്‍ 94-ാമത് കണ്‍വന്‍ഷന്‍ ജനു. 3 മുതൽ

IPC Valakam Centre Convention from January 3

Dec 16, 2022 - 15:25
 0

ഐപിസി വാളകം സെന്റര്‍ 94-ാമത് കണ്‍വന്‍ഷന്‍ ജനുവരി 3 ചൊവ്വ വൈകിട്ട് 6 മുതല്‍ 8 ഞായര്‍ ഉച്ചയ്ക്ക് 1 വരെ വരെ വാളകത്തുള്ള സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും. പാസ്റ്റര്‍മാരായ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, പി.സി. ചെറിയാന്‍ റാന്നി, ഷാജി എം. പോള്‍ വെണ്ണിക്കുളം, കെ.വി. പൗലോസ് വാളകം, കെ.ജെ. മാത്യു പുനലൂര്‍, ബാബു ചെറിയാന്‍ പിറവം തുടങ്ങിവര്‍ ദൈവവചനം പ്രസംഗിക്കും. ജനുവരി 6, വെള്ളി രാവിലെ 10ന് സോദരീസമാജ വാര്‍ഷികം നടക്കും. സിസ്റ്റര്‍ റീജ ബിജു കൊട്ടാരക്കര പ്രസംഗിക്കും.

ശനി രാവിലെ 8.30ന് സ്‌നാനശുശ്രൂഷയും 10 മുതല്‍ ശുശ്രൂഷക സമ്മേളനവും ഉച്ചയ്ക്ക് 2.30 മുതല്‍ സണ്ടേസ്‌കൂള്‍ & പിവൈപിഎ സംയുക്തവാര്‍ഷികവും നടക്കും. ഞായര്‍ രാവിലെ 9 മുതല്‍ സംയുക്തആരാധനയും കര്‍ത്തൃമേശയും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും. വാളകം സെന്റര്‍ ക്വയര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ കെ.വി. പൗലോസ്, സി.പി. കുര്യാക്കോസ്, രാജന്‍ വി. മാത്യു, സഹോദരന്‍മാരായ ഷിജു സോളമന്‍, തമ്പി മുടവന്തിയില്‍, മാത്യു കിങ്ങിണിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0