ഐ.പി.സി. വർക്കല ഏരിയാ കൺവെൻഷൻ

Dec 4, 2022 - 15:43
 0

ഐ. പി. സി. വർക്കല ഏരിയാ കൺവെൻഷൻ ജനുവരി 06 മുതൽ 08 വരെ കുറ്റിയാണി ഐ. പി. സി. ഹൗസ് ഓഫ് പ്രയർ സഭയിൽ നടക്കും. 06,07 തീയതികളിൽ വൈകുന്നേരം 06.00 മുതൽ 09.00 വരെയാണ് പൊതുയോഗം. 07 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 01 മണി വരെ പ്രത്യേക പ്രാർത്ഥനയും വൈകുന്നേരം 03.00 മണി മുതൽ 05 മണി വരെ പുത്രികാ സംഘടന കളുടെ സംയുക്ത വാർഷികവും നടക്കും.

പാസ്റ്റർമാരായ ബൈജു ഉപ്പുതറ, കെ ആർ സ്റ്റീഫൻ എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ അനിൽ അടൂർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും. ഞായറാഴ്ച രാവിലെ 09.30 മുതൽ 01.00 മണി വരെ നടക്കുന്ന സംയുക്ത സഭായോഗത്തോട് കൂടി കൺവെൻഷൻ സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0