ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് പിവൈപിഎ ഏകദിന യൂത്ത് റിട്രീറ്റും പിവൈപിഎ മിനിസ്ട്രി ഉദ്ഘാടനവും
ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് പിവൈപിഎ 2024 ജൂൺ 17ന് ഐപിസി കൊൽക്കത്ത ചർച്ചിൽ ഏകദിന യൂത്ത് റിട്രീറ്റും പിവൈപിഎ മിനിസ്ട്രി ഉദ്ഘാടനവും സംഘടിപ്പിച്ചു. ഐപിസി പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാസ്റ്റർ വിജയ് കുര്യൻ, എലിസബത്ത് വി കോശി എന്നിവർ സെഷനുകളിൽ ദൈവ വചനം പ്രസംഗിച്ചു ചെയ്തു.
പിവൈപിഎ, പശ്ചിമ ബംഗാൾ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജോമോൻ സ്കറിയ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ രാജേഷ് ആചാര്യ, സെക്രട്ടറി പാസ്റ്റർ ഗൗർ പത്ര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.