കട്ടപ്പന സെന്റർ എൽ എ സെമിനാർ നടന്നു

Oct 12, 2022 - 02:06
Oct 12, 2022 - 05:37
 0

ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ റീജിയൻ സഹോദരി സമ്മേളനം ശനിയാഴ്ച (8.10.2022) പകൽ 10 മുതൽ 3 മണി വരെ നാരകക്കാനം സഭയിൽ വെച്ചു നടന്നു. സിസ്റ്റർ ജൂലി ജോമോൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സെൻ്റർ പാസ്റ്ററും ഗവേണിംഗ് ബോഡി അംഗവുമായ പാ. ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്തിൽ കുടുംബത്തിൻ്റെ പ്രാധാന്യത തിരുവചന വെളിച്ചത്തിൽ എന്ന വിഷയത്തെ ആസ്പതീകരിച്ച് പാ.കെ.സി ചെറിയാൻ ക്ലാസെടുത്തു. സഹോദരിമാരായ അന്നമ്മ മാത്യു, ധന്യലക്സി, ലിസ്സി ചെറിയാൻ എന്നിവർ ദൈവവചനം പ്രസംഗിച്ചു. സ്ത്രീ കുടുംബത്തിൽ, സഭയിൽ, സമൂഹത്തിൽ എന്ന വിഷയത്തെ ആസ്പതീകരിച്ചു നടന്ന ഗ്രൂപ്പ് ഡിസ്കഷന് പാസ്റ്റർ എ.കെ സുഭാഷ്, സിസ്റ്റർ മറിയാമ്മ ബാബു, സിസ്റ്റർ ബിന്ദു അനീഷ് എന്നിവർ നേതൃത്വം കൊടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0