മൊബൈൽ ചർച്ച്; ലോക്ഡൗൺ കാലത്ത് കെനിയയിൽ നിന്നൊരു വ്യത്യസ്തത

കോവിഡ് പാൻഡെമിക് മൂലം ചർച്ചുകൾ മിക്കവാറും എല്ലാ രാജ്യങ്ങളിലും അടഞ്ഞുതന്നെയാണ് കിടപ്പ്. കെനിയയിലെ സ്ഥിതിയും വ്യത്യസ്തമല്ല. സർക്കാർ എല്ലാ പള്ളികളും അടച്ചിരിക്കുകയാണ്. പലരും സൂം പോലെയുള്ള ആധുനീക മാധ്യമങ്ങൾ ഉപയോഗിച്ച് കൂട്ടായ്മ നടത്തുന്നെങ്കിലും പഴയ ഒരു സുഖം അതിനില്ല

May 25, 2020 - 11:03
 0
മൊബൈൽ ചർച്ച്; ലോക്ഡൗൺ കാലത്ത് കെനിയയിൽ നിന്നൊരു വ്യത്യസ്തത

കോവിഡ് പാൻഡെമിക് മൂലം ചർച്ചുകൾ മിക്കവാറും എല്ലാ രാജ്യങ്ങളിലും അടഞ്ഞുതന്നെയാണ് കിടപ്പ്. കെനിയയിലെ സ്ഥിതിയും വ്യത്യസ്തമല്ല. സർക്കാർ എല്ലാ പള്ളികളും അടച്ചിരിക്കുകയാണ്. പലരും സൂം പോലെയുള്ള ആധുനീക മാധ്യമങ്ങൾ ഉപയോഗിച്ച് കൂട്ടായ്മ നടത്തുന്നെങ്കിലും പഴയ ഒരു സുഖം അതിനില്ല എന്നതാണ് വാസ്തവം. അപ്പോൾ വത്യസ്തതയുമായ് എത്തിയിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ഈ സഭ.

ഇവർ റോഡിൽ ആണ് സഭായോഗം നടത്തുന്നത്, വിശ്വാസികൾ സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ ബാൽക്കണിയിൽ നിന്നും പങ്കെടുക്കും. പാട്ടും പ്രാർത്ഥനയും പ്രസംഗവും എല്ലാമുണ്ട്. മ്യൂസിക് ടീം റോഡിൽ നിന്നും ഭക്തി സാന്ദ്രമായ ഗാനങ്ങൾ ആലപിക്കുമ്പോൾ വിശ്വാസികൾ ബാൽക്കണിയിൽ നിന്നും ഏറ്റുപാടും, ശുശ്രൂഷകൻ ഒരു റോഡിന്റെ അങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ സകരെയും ഉൾകൊള്ളുമാറ് സഞ്ചരിച്ചു പ്രസംഗിക്കും, കൂട്ടായ്മയുടെ സുഖം ഒട്ടും നഷ്ട്ടപ്പെടുത്താതെതന്നെ.

ഈ സർവീസിനെ വിളിക്കുന്നത് B2B സർവീസ് എന്നാണ്, അതായത് Balcony to Balcony. എല്ലാ ഞായറാഴ്ചയും സർവീസ് ഉണ്ട്, കിയാംബു കൗണ്ടിയിലെ ഓൾ സെയിന്റ്സ് കത്തീഡ്രലിലെ റവ.പോൾ മച്ചിറയുടെ നേതൃത്വത്തിൽ ഇവിടുത്തെ വിശ്വാസികൾ ഇപ്പോളും ഞായറാഴ്ചകളിൽ “ഒന്നിച്ചുകൂടി” ദൈവത്തെ മഹത്വപ്പെടുത്തുന്നു.

“ഇത് മനോഹരമായിരിക്കുന്നു – കുട്ടികൾ ഒത്തുചേരുന്നു, ദൈവത്തെ ആരാധിക്കുന്നു. അവനെ സ്തുതിക്കുന്നു, തീർച്ചയായും ആ പരിസരത്തെ എല്ലാ അംഗങ്ങളും ഞങ്ങളുടെ ഈ ആരാധനയോടു സഹകരിക്കുന്നു, അംഗീകരിക്കുന്നു, റവ. മച്ചിറ പറയുന്നു.