കൊച്ചി സിറ്റി ചർച്ചസ് ഏകദിന പാസ്റ്റേഴ്സ് കോൺഫറൻസ് ഡിസംബർ 7 ന്

Kochi City Churches pastors conference on 7th December 2022

Nov 10, 2022 - 17:15
 0

കൊച്ചി സിറ്റി ചർച്ചസ് കേരളത്തിലെ ദൈവദാസന്മാർക്കായി ഡിസംബർ 7ാം തീയതി രാവിലെ 9:30 മുതൽ വൈകിട്ട് 3 മണിവരെ പാസ്റ്റേഴ്സ് കോൺഫ്രൻസ് ക്രമീകരിച്ചിരിക്കുന്നു.

പ്രസ്തുത കോൺഫ്രൻസിൽ പാസ്റ്റർ പോൾ തങ്കയ്യ (ബാംഗ്ലൂർ) ശുശ്രൂഷിക്കും. സഭാശുശ്രൂഷകന്മാരുടെ കോൺഫ്രൻസുകളിൽ അതിശക്തമായി ദൈവം ഉപയോഗിക്കുന്ന അഭിഷിക്തനാണ് അദ്ദേഹം.(ഫുൾ ഗോസ്പൽ അസംബ്ലി ഓഫ് ഗോഡ് (ബാംഗ്ലൂർ) സീനിയർ ശുശ്രൂഷകനായ അദ്ദേഹം അസംബ്ലി ഓഫ് ഗോഡ് ഓഫ് ഇന്ത്യ സൂപ്രണ്ട് / ചെയർമാൻ, സൗത്ത് ഏഷ്യ ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന കർത്താവിൽ പ്രസിദ്ധനായ ദൈവദാസനാണ്.

കേരളത്തിലെ എല്ലാ ദൈവദാസന്മാരെയും ഈ പാസ്റ്റേഴ്സ് കോൺഫ്രൻസിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യം.പ്രവേശനം ആദ്യം റെജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0