ഹാർവെസ്റ് ഇന്ത്യ മിഷൻ : കൊയ്‌നോനിയ 2023 ബാംഗ്ലൂരിൽ

Koinonia 2023 at Bangalore organised by Harvest India Mission

Jun 5, 2023 - 16:27
 0

സ്നേഹത്തിന്റെയും, ജീവന്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1998 ൽ പ്രവർത്തനം ആരംഭിച്ച ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്ററിന്റെ സിൽവർ ജൂബിലി മിഷനറി സമ്മേളനം ജൂൺ 14 മുതൽ 18 വരെ ബാംഗ്ലൂരിൽ ന്യൂ ലൈഫ് ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.പാസ്റ്റർ എം.ഐ ഈപ്പൻ ഉൽഘാടനം ചെയ്യുന്ന സമ്മേളത്തിൽ മിഷന്റെ നാഷണൽ ഡയറക്ടർ പാസ്റ്റർ സൈമൺ വർഗീസ് അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ടു 6 മണിക്ക് പൊതുയോഗങ്ങൾ നടക്കും.

 പാസ്റ്റർ ജിമ്മി തങ്കച്ചൻ ,(ഒറീസ്സ), പാസ്റ്റർ ലിബിൻ സേവിയർ (കാക്കനാട്), പാസ്റ്റർ യുവരാജ് (ചെന്നൈ), പാസ്റ്റർ ബെന്നി ജോൺ (ന്യൂ ഡൽഹി), പാസ്റ്റർ ജോഷുവ ജോൺ, പാസ്റ്റർ ഷാജി, സിസ്റ്റർ ആനി പാറയിൽ (ബാംഗ്ലൂർ) എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച നടക്കുന്ന പൊതു ആരാധനയിൽ പാസ്റ്റർ സൈമൺ വർഗീസ് (ഭോപ്പാൽ) പ്രസംഗിക്കും. 

 പാലക്കാട് മുണ്ടുരിൽ ആരംഭിച്ച ചെറിയ പ്രവർത്തനം 2000 മുതൽ വടക്കേ ഇന്ത്യയുടെ സുവിശേഷീകരണതിനു പ്രാധാന്യം കൊടുക്കുന്നു.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0