സൺ‌ഡേ സ്കൂൾ കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവംബര്‍ 12ന്

Oct 19, 2022 - 17:50
Oct 19, 2022 - 18:04
 0

ഐപിസി സൺഡേ സ്കൂൾ കുമ്പനാട് മേഖലയുടെ 2022-25 വർഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 2022 ലെ താലന്തുപരിശോധനയും 2022 നവംബര്‍ 12 ശനിയാഴ്ച്ച രാവിലെ 8.30ന് കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളജ് ചാപ്പലില്‍ നടക്കും. മേഖല പ്രസിഡന്റ് ബ്രദര്‍. ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ഐ.പി.സി സണ്‍ഡേസ്‌കൂള്‍ സ്റ്റേറ്റ് ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലില്‍ സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യും .

ഐ.പി.സി ജനറല്‍ ട്രഷറര്‍ ബ്രദര്‍. സണ്ണി മുളമൂട്ടില്‍, ഐ.ബി.സി വൈസ് പ്രസിഡന്റും ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗവുമായ ലഫ്. വി.ഐ. ലൂക്ക് എന്നിവര്‍ ആശംസകള്‍ അറിയിക്കും. മേഖല താലന്തു പരിശോധന 2022 പ്രവര്‍ത്തന ഉദ്ഘാടനത്തോടനുസബന്ധിച്ച് അതേവേദിയില്‍ മേഖല തലത്തിലുള്ള 2022 ലെ താലന്തു പരിശോധന നടക്കും. പി.പി ജോണ്‍ (സെക്രട്ടറി) വി.സി.ബാബു (ട്രഷറര്‍) പാസ്റ്റര്‍ ഏബ്രഹാം പി. ജോണ്‍ (വൈസ് പ്രസിഡന്റ്) പാസ്റ്റര്‍ ജോസ് വര്‍ഗീസ് (ജോ. സെക്രട്ടറി) മേഖലാ കമ്മിറ്റിയും നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0